എഴുത്ത് – Sumod O G Shuttermate.
ഷാപ്പിലെ കറികളുടെ രുചി തേടി പലരും യാത്ര ചെയ്യാറുണ്ട്. കള്ളുകുടിക്കാൻ മാത്രമല്ല ഷാപ്പിൽ പോകുന്നത്. ഇന്ന് നമ്മുടെ നഗരങ്ങളിൽ ഉള്ള ഹോട്ടലുകളിൽ കിട്ടാത്ത പല വിഭവങ്ങളും നല്ല ചില ഷാപ്പുകളിൽ കിട്ടും. നമ്മൾ തേടി ചെല്ലുന്ന ഷാപ്പ് പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലത്താണെങ്കിലോ യാത്രികരായ നമുക്ക് മറ്റെന്തു വേണം . അതുപോലെ ഒരു സ്ഥലമാണ് ഞാൻ നിങ്ങൾക്കു ഇന്ന് പരിചയപ്പെടുത്തുന്നത്.
ഒരു ചെറു പുഴക്കക്കരെയും ഇക്കരെയുമായി അതിമനോഹരമായ പാടശേഖരങ്ങൾക്ക് നടുവിൽ സിറ്റിയുടെ ബഹളങ്ങളിലും നിന്നും ഒകെ ദൂരെ മാറി ഉള്ള രണ്ടു ഷാപ്പുകൾ. ഒരു കരയിൽ തട്ടേൽ ഷാപ്പും മറുകരയിൽ അമ്പാടി ഷാപ്പും. എത്തിപ്പെട്ടാൽ ഷാപ്പിൽ കയറുന്നതിനു മുന്നവും ശേഷവും അൽപനേരം ഇരുവശങ്ങളുമായി ഉള്ള പ്രകൃതി സൗധര്യം ആസ്വദിച്ചു നിന്ന് പോകാത്തവരില്ല. പാടത്തു പലതരം കൊക്കുകളും താറാവുകളും മറ്റു കിളികളും ഒകെ ധാരാളം കാണാം.ഇപ്പോൾ പാടത്തു വെള്ളം കയറി കിടക്കുകയാണ് . വേനൽക്കാലത്തു മറ്റൊരു തരം സൗന്ദര്യമാണ്. പല തവണ പോകാൻ പറ്റിയിട്ടുണ്ട്.
കറിയുടെ രുചിയും ഈ പ്രകൃതി സൗന്ദര്യം ഒകെ കണ്ടാൽ എത്ര ദൂരെ നിന്നായാലും വീണ്ടും പോയി പോകും. ഷാപ്പിൽ നിന്ന് നല്ല പട്ടു കേട്ട് തുടങ്ങി . അകത്തു കേറിനോക്കിയാലോ . തട്ടേൽ ഷാപ്പ് ആണ് പ്രസിദ്ധം എങ്കിലും ഞങ്ങൾ കൂടുതൽ പ്രീഫാർ ചെയ്യുന്നത് റോഷലി ചേട്ടൻ പാചക കാരനായിട്ടുള്ള അമ്പാടി ഷാപ്പ് ആണ്. ടീവി യിലും മറ്റും ഷാപ്പിലെ കറി പരിപാടി ഒകെ ചെയ്തു പ്രസിദ്ധനാണ് റോഷലി ചേട്ടൻ . നല്ല തണുത്ത കൂജ കള്ള് മേശപ്പുറത്തു നിരന്നാൽ (ആവശ്യമുള്ളവർക്ക്) പിന്നെ റോഷലി ചേട്ടൻ എത്തും. ഒരു ലുങ്കി മാത്രം ഉടുത്തു കറികളുടെ നീണ്ട നിരയുമായി.
ഞങ്ങൾ എപ്പോൾ പോയാലും ചേട്ടന് വേഷം ഒരു ലുങ്കി മാത്രം. കൂട്ടുകാർ കൂടുതൽ ഉണ്ടെങ്കിൽ ഓരോ കറിയും ഓരോ പ്ലേറ്റ് വീതം പറഞ്ഞു രുചി നോക്കും. താറാവ് മപ്പാസ്, പോത്തു ചാപ്സ്, പന്നി, കോഴിക്കറി, കാറിക്കരി, മുയൽ , ഞണ്ടു, കാക്ക, കല്ലുമ്മക്കാ, തലക്കറി , കരിമീൻ തുടങ്ങി നാവിൽ വെള്ളമൂറും കറിവിഭവങ്ങൾക്കു കൂട്ടായി ചപ്പാത്തി, കപ്പ , അപ്പം എന്നിവയും ഉണ്ട് . ചില സ്പെഷ്യൽ ഐറ്റംസ് ഓർഡർ അനുസരിച്ചു ഉണ്ടാക്കി തരും.
മെയിൻ ഷാപ്പിനു അപ്പുറവും ഇപ്പുറവുമായി ചെറിയ കോട്ടജ് പോലെ കെട്ടി ഉണ്ടാക്കിയിട്ടുണ്ട്. അവിടെ ഓരോ ഗാങിന് കൂട്ടുകൂടി ഇരിക്കാം. ഷാപ്പല്ലേ കള്ളു കുടിച്ചില്ലേലും നല്ല ഭക്ഷണം ഒകെ കഴിച്ചു ചെറിയ പാട്ടൊക്കെ പാടി അങ്ങനെ ആസ്വദിക്കാം ഒരു ദിവസം. അങ്ങനെ മൂവന്തി വരെ അവിടെ കൂടാം. ആ സമയം പുറത്തിറങ്ങി പാടങ്ങൾക്കു അപ്പുറം സൂര്യാസ്തമയവും കാണാം. കൂടണയാൻ പോകുന്ന പക്ഷികളും ഓക്കേ മനസിന് സുഖം നൽകും. ഗൂഗിളിൽ നീണ്ടൂർ തട്ടേൽ ടോഡി ഷോപ് അടിച്ചാൽ ലൊക്കേഷൻ കിട്ടും.
കവർ ചിത്രം – മനോരമ ഓൺലൈൻ.