കാശില്ലാതെ രാജ്യം മുഴുവൻ ചുറ്റാമെന്നു വിചാരിക്കുന്നവർക്കായി…

വിവരണം – നിയാഫ് കോഴിക്കോട്.

ചില പ്രമുഖർ ഒറ്റ രൂപ പോലും കയ്യിൽ ഇല്ലാതെ രാജ്യം മുഴുവൻ ചുറ്റി സഞ്ചരിച്ചു എന്ന വാർത്തകൾക്കു ശേഷം ഹിച്ച് ഹിക്കിങ് രീതിയിലുള്ള ക്യാഷ് ലെസ്സ് യാത്ര ചെറിയ പ്രായക്കാർക്കിടയിൽ ഒരു പുതിയ ട്രെൻഡ് ആയിരിക്കുകയാണ് !

ഇത് സാധ്യമോ ? ഒറ്റ രൂപ പോലുമില്ലാതെ ഇന്ത്യ കാണാൻ ഇറങ്ങുമ്പോൾ ആദ്യം വേണ്ടത് എന്താണ് ? ഉ : വേണ്ടത് ബോധമാണ്, 1 .77 മില്യൺ വീടില്ലാത്തആളുകൾ തെരുവുകളിൽ ജീവി ക്കുന്ന ഒരു രാജ്യമാണ് കാണാൻ പോവുന്നത് എന്ന ബോധ൦.തെരുവുകളിൽ ആവശ്യത്തിന് ഭക്ഷണമില്ലാതെ , താമസിക്കാൻ ഇടമില്ലാതെ വൃത്തിഹീനമായ സഹജര്യത്തിൽ ജീവിക്കുന്ന അവരെല്ലാം പലവിധത്തിൽ ജീവിക്കാൻ ശ്രമിക്കുന്ന ഇടങ്ങളിലേക്കാണ് നാം കാഴ്ചക്കാരായി എത്തുന്നത്.

വളരെ ആളുകൾ തിങ്ങി താമസിക്കുന്ന ഫ്ലാറ്റുകൾ , തിരക്കേറിയ നഗരങ്ങൾ, ജീവിക്കാൻ വേണ്ടി പല ജോലികളിൽ ഏർപ്പെട്ടവർ! ട്രെയ്നിൽ നിലം തുടക്കാൻ വരുന്നവർ മുതൽ ,സാദനങ്ങൾ വിൽക്കുന്നവർ ,ചെരുപ്പ് നന്നാക്കുന്നവർ, റിക്ഷ ചവിട്ടുന്നവർ , ആയിരക്കണക്കിന്ന് ഭിക്ഷാടകർ, ( കേരളത്തിൽ നിന്നും – ഡൽഹി വരെ പോയാൽ അതിനിടക്ക് ചുരുങ്ങിയത് ഒരു 100 ഭിക്ഷക്കാരെങ്കിലും നിങ്ങളുടെ മുമ്പിലൂടെ വരും(പല പ്രായത്തിൽ ഉള്ളവർ ), കച്ചവടക്കാർ , റോഡരികിൽ ഇരുന്ന് മുടി മുറിച്ചു കൊടുക്കുന്നവർ , എന്തിനു, ആളുകളെ ആളുകൾ വലിക്കുന്ന റിക്ഷകൾ ഉള്ള ബംഗാൾ മുതൽ, ഓരോ വീട്ടുപടിക്കലും ഓരോ കച്ചവട വസ്തുക്കൾ ഉള്ള തലസ്ഥാന നാഗരിയുമൊക്കെയാണ് നിങ്ങളെ ഊറ്റിയെടുക്കാനായി കാത്തിരിക്കുന്നത്.

സത്യാവസ്ഥ മനസ്സിലാക്കാൻ ഒരു ഉദാഹരണം കൂടി പറയാം , നമ്മുടെ നാട്ടിൽ MBBS കഴിഞ്ഞ ഡോക്ടർമാർ സ്വന്തമായി ഒരു ക്ലിനിക് തുടങ്ങിയാൽ അവിടെ ഒരു റിസെപ്ഷനിസ്റ് , ഒരു നേഴ്സ് , അറ്റൻഡർ പിന്നെ അതിനൊക്കെ സ്വന്തമായി വേറെ മുറികൾ ഒക്കെയല്ലേ ? എന്നാൽ ഒറ്റമുറി മാത്രമുള്ള പല ചരക്കുകടയിൽ കടക്കാരൻ ഇരിക്കുനന പോെല അതേ ഇരിപ്പിൽ , ഡോക്ടർതന്നെ ടോക്കൺ തരുകയും, മരുന്ന് കുറിക്കുകയും , ഡോക്ടര് തന്നെ മരുന്ന് എടുത്ത് തരുകയും ചെയുന്ന ആശുപത്രിക്കടകൾ വരെ ഉള്ള നാടാണ് ഇന്ത്യ!

എന്താണ് ഇതിൽ നിന്നും ഒക്കെ മനസ്സിലാക്കേണ്ടത് ? ജീവിക്കാൻ വളരെ അധികം കഷ്ടപ്പാടുള്ള ,വളരെ അധികം ചിലവേറിയ , ജീവിക്കാൻ വേണ്ടി മത്സരം നടക്കുന്ന, സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന നഗരവാസികൾക്കിടയിലേക്ക് ഒറ്റരൂപാ പോലുമില്ലാതെ ചെന്നാലുള്ള ഒരു അവസ്ഥ ആലോചിച്ചു നോക്ക്. ഒരു അസുഖം വന്നാലുള്ള അവസ്ഥ ഓർത്തു നോക്ക്.

ഇൻക്രെഡിബിലെ ഇന്ത്യയിൽ യാത്ര ചെയ്യുംമ്പോൾ സാദ്രാണയായി കണ്ടുവരുന്ന അസുഖങ്ങളായ മഞ്ഞപ്പിത്തം, ഡയറിയ, ഡെങ്കി, മലേറിയ ,കോളറ പോലുള്ള അസുഖങ്ങങ്ങളെഎല്ലാം നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണം, വെള്ളം , കൊതുക് തുടങ്ങിയ വൃത്തിഹീനമായ സാഹചര്യങ്ങളാണ് ഇത്തരം അസുഖങ്ങൾക്ക് കാരണമാവുന്നത്! പൈസ ഇല്ലാതെ ഇന്ത്യ കാണാൻ പോയാൽ …. കുടിക്കുന്ന വെള്ളത്തിന് പൈസ വേണം , റൂമിനു മണിക്കൂറിനാണു പൈസ , കുളിക്കാനും ബാത്റൂമിനും വരെ പൈസ കൊടുക്കണം , എന്തിനു റെയിൽവേയിലെ പ്ലാറ്റഫോമിൽ നില്ക്കാൻ വരെ പ്ലാറ്റഫോം ടികെട് വേണം. ട്രെയ്നലെ മറ്റുള്ള യാത്രികർ പലപ്പോഴും ഭക്ഷണം ഓഫർ ചെയ്യാറുണ്ട് , ഭക്ഷണം ഷെയർ ചെയ്ത പലരെയും ഞാൻ ഓർക്കുന്നു. പക്ഷെ അതൊക്കെ സൗഹൃദത്തിന്റെ വേളകളിൽ മാത്രമാണ് !

ശാരീരികമായി എല്ലാ കഴിവുമുള്ള ഒരാൾ ഭക്ഷണം ഇരന്നു ചെന്നാൽ കൊടുക്കാൻ വിമുഖത ഉള്ളവരാണ് ഇന്ത്യക്കാർ ! കാരണം അവര് അതിനേക്കാൾ ഇല്ലാത്ത നൂറുകണക്കിന് ആളുകളെ എന്നും കാണുന്നവരാണ് !

ഒറ്റരൂപാ പോലുമില്ലാതെ യാത്ര ചെയ്തവർ ഉണ്ടാവാം. പ്രത്യേക മാനസികാവസ്ഥയിൽ ഒന്നും എടുക്കാതെ നാട് വിടുന്നവർ ഉണ്ടാവാം. പക്ഷെ അവരാരും അതൊന്നും ഫേസ്ബുക് പോസ്റ്റുകൾ ഇട്ടിട്ടല്ല ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. ഓരോ സംസ്ഥാനങ്ങൾക്കിടയിൽ എത്ര കിലോമീറ്റർ ദൂരം ഉണ്ട് ? ട്രാൻസ്പോർട്ടേഷൻ എങ്ങനെ ? അവിടേക്ക് എത്താനുള്ള പ്രധാന മാർഗം ട്രെയിൻ അല്ലെ ? പൈസ ഇല്ലാതെ ട്രെയിൻ യാത്ര സാധ്യമാണോ ? ആണെങ്കിൽ അത് കള്ളവണ്ടി കയറിയിട്ടല്ലേ? ഇങ്ങനെയുള്ള യാത്രകൾ കൊണ്ട് ആളുകൾക്കോ രാജ്യത്തിനോ വല്ല ഗുണവും ഉണ്ടോ ?- ഇവർ ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് എത്തുന്നത് എങ്ങനെ ? എന്തുകൊണ്ട് ടൂറിസ്റ്റ് പ്‌ളേസുകൾ ? റ്റിക്കറ്റ് എടുക്കാതെ ഇവ കാണുന്നത് എങ്ങനെ ? ഇനി പോണ വഴിക്ക് ജോലി ചെയ്യാനാണ് പ്ലാൻ എങ്കിൽ , കുറഞ്ഞ ദിവസത്തേക്ക് നിങ്ങൾക്ക് ജോലി അവിടെ എടുത്തു വച്ചിട്ടുണ്ടോ ? ഇതൊക്കെ മറുപടി ഇല്ലാത്ത ചോദ്യങ്ങൾ ആയിരുന്നു.

പൈസ അധികമില്ലാത്ത യാത്രചെയ്ത പലരുടെയും അനുഭവങ്ങൾ വായിച്ചിട്ടുണ്ട്
ചിലവ് കുറച്ചു പ്ലാൻ ചെയ്തു യാത്ര പോകാം. എന്നാൽ പൈസ ഇല്ലാതെ ഇന്ത്യ മുഴുവൻ കാണുക എന്നത് ഈ സമൂഹത്തിൽ അസാധ്യമായ ഒന്നാണ്.

ഇന്ത്യയിൽ യാത്ര ചെയ്യാനും, ഭക്ഷണ൦ കഴിക്കാനും , ജീവിക്കാനും , എന്തിനു ഒന്ന് മൂത്രമൊഴിക്കാൻ വരെ പൈസ വേണം എന്നതാണ് ഇത് വരെ ഉള്ള അനുഭവം. ഇനി നിങ്ങൾ ഇന്ത്യ കണ്ടത് നിങ്ങളുടെ പോക്കറ്റിലെ പൈസ എടുക്കാതെ ആണ് എങ്കിൽ അതിനർത്ഥം , ഷമീർ ചാപ്പന് പറഞ്ഞത് പോലെ നിങ്ങൾ മറ്റുള്ളവരുടെ ചിലവിൽ യാത്ര ചെയ്തു എന്നതല്ലേ ? അതെങ്ങനെയാണ് ക്യാഷ്‌ലെസ്സ് ഇന്ത്യൻ ജേർണി ആവുന്നത് ?

ഇങ്ങനെ ഒറ്റരൂപാപോലുമില്ലാതെ പണ്ട് ഇന്ത്യ കണ്ട ചിലർ പിന്നീട് സിനിമ നടൻമാരായി എന്നും , അതല്ല സിൽമാ നടൻ ആയതു കൊണ്ടാണ് അവർക്കു അങ്ങനെ ഇന്ത്യ കാണാൻ പറ്റിയത് എന്ന വ്യക്തായില്ലായ്മയും, അതോ നടൻ ആകുന്നതിനു മുമ്ബ് ഒരു ക്യാഷ്‌ലെസ്സ് ഇന്ത്യൻ ട്രിപ്പ് എന്നത് നേർച്ച വല്ലതും ആണോ? എന്ന സംശയങ്ങൾ എല്ലാം നിലനിൽക്കെ ദയവു ചെയ്തു ആരും ഒരു അത്യാവശ്യ ഘട്ടത്തിൽ അസുഖം വന്നാൽ മരുന്നിനുള്ള/തിരിച്ചു നാട്ടിലേക്ക് വരാനുള്ള 1500 രൂപ പോലും കൈയിൽ ഇല്ലാതെ ഇന്ത്യ കാണാൻ ഇറങ്ങിത്തിരിക്കരുത് എന്നു അപേക്ഷിക്കുന്നു.

ഫേസ്‌ബുക്കിൽ നിങ്ങൾക്ക് തള്ളാം, തള്ളിമറിക്കാം, ദയവു ചെയ്തു ആളുകളെ തെറ്റിധരിപ്പിക്കരുത്. ഒരുപക്ഷെ ഇതൊക്കെ കേട്ടിട്ട് ഏതെങ്കിലും ഒരുത്തൻ പോയി പച്ചവെള്ളം കിട്ടാതെ ചത്താൽ ഒന്ന് ഓർത്തു നോക്കിക്കേ ? വളരേ മൈനർ ആയിട്ടുള്ള അംഗങ്ങൾ വരെ യാത്രകൾ ചെയ്യുന്നതായി കണ്ടിട്ടുണ്ട് ! അവരിൽ തെറ്റിദ്ധാരണകൾ വളർത്തരുത് !

NB : ഒറ്റ പൈസ പോലും എടുക്കാതെയാണ് യാത്രക്ക് ഇറങ്ങുന്നത് എങ്കിൽ – അങ്ങനെയുള്ള ഡിങ്കന്മാർ കയ്യിൽ കരുതുന്ന എടിഎം കാർഡ് , വീട്ടിലേക്ക് വിളിക്കാനുള്ള ഫോൺ , അതിൽ ഇത്തിരി ബാലന്സ് എന്നിവയെങ്കിലും കരുതുക.