133 വർഷം പഴക്കമുള്ള കൊൽക്കത്തയിലെ അതിമനോഹരമായ ഒരു 5 സ്റ്റാർ ലക്ഷ്വറി ഹോട്ടൽ… ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്ര പാരമ്പര്യവുമായി ഇടചേർന്നു നിൽക്കുന്ന ആ ഹോട്ടലിൻ്റെ പേര് ഒബ്‌റോയി ഗ്രാൻഡ് എന്നാണ്. പ്രശസ്തമായ ഒബ്‌റോയ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ ഉടമസ്ഥതയിലാണ് ഈ ആഡംബര ഹോട്ടൽ.
ആദ്യകാലത്ത് ബ്രിട്ടീഷുകാരനായ കേണൽ ഗ്രാൻഡിൻ്റെ വസതിയായിരുന്നു ഇന്ന് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നയിടം. അങ്ങനെയാണ് ഈ ഹോട്ടലിനു ഗ്രാൻഡ് എന്ന പേര് വന്നത്. 1888 ലാണ് ഇവിടെ ഹോട്ടൽ പ്രവർത്തനമാരംഭിക്കുന്നത്. കൊൽക്കത്തയുടെ വടക്കൻ ഭാഗത്തായി Chowringhee എന്ന സ്ഥലത്താണ് ഈ ഒബ്‌റോയ് ഗ്രാൻഡ് ഹോട്ടൽ സ്ഥിതി ചെയ്യന്നത്. ഇന്നും ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ തന്നെയാണ് ഈ കെട്ടിടം (ഹോട്ടൽ സമുച്ചയം) നിലകൊള്ളുന്നത്. കൊൽക്കത്ത എയർപോർട്ടിൽ നിന്നും ടാക്സിയിൽ 45 മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെയെത്തിച്ചേരാം.
ഇനി ഹോട്ടൽ സർവ്വീസിന്റെ കാര്യമെടുത്താൽ, ഇവിടത്തെ സ്റ്റാഫുകളുടെ ഹൃദ്യമായ പെരുമാറ്റം എടുത്തു പറയേണ്ടത് തന്നെയാണ്. സുരക്ഷാപരിശോധനകൾക്കു ശേഷം മാത്രമേ ഏതൊരാൾക്കും ഹോട്ടലിനകത്തേക്ക് പ്രവേശിക്കുവാൻ കഴിയുകയുള്ളൂ. ഇക്കാരണത്താൽ മികച്ച സുരക്ഷിതത്വവും ഇവിടെ വാഗ്ദാനം നൽകപ്പെടുന്നുണ്ട്. സന്ദർശകർക്ക് ഹോട്ടൽ മുഴുവനും ചുറ്റിക്കാനാവുന്ന തരത്തിലുള്ള ഹോട്ടൽ ടൂറും ഇവിടെ ലഭ്യമാണ്. എല്ലാം കാണിക്കുവാനും പറഞ്ഞു മനസ്സിലാക്കി തരുവാനും ഹോട്ടൽ ജീവനക്കാർ നമ്മോടൊപ്പം ഉണ്ടാകുകയും ചെയ്യും.
മറ്റു ആഡംബര ഹോട്ടലുകളിലേതു പോലെ തന്നെ ബാർ, ഫിറ്റ്നസ് സെന്റർ, ലോൺട്രി, സ്വിമ്മിംഗ് പൂൾ, റെസ്റ്റോറന്റ്, സ്പാ എന്നിവയും ഇവിടെയുണ്ട്. പ്രൗഢവും വിശാലവുമായ മികച്ച ഇന്റീരിയറുള്ള റൂമുകളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. അതിഥികൾക്ക് ഒരു കൊട്ടാരത്തിലെന്ന പോലെ താമസിക്കാം. ഡീലക്സ് റൂം, ലക്ഷ്വറി റൂം, പ്രീമിയർ റൂം, പ്രീമിയർ റൂം വിത്ത് ബാൽക്കണി, എക്സിക്യൂട്ടീവ് റൂം, ക്‌ളാസിക് സ്യൂട്ട്, ഡീലക്സ് സ്യൂട്ട്, ലക്ഷ്വറി സ്യൂട്ട്, പ്രസിഡൻഷ്യൽ സ്യൂട്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള റൂമുകൾ ഇവിടെയുണ്ട്.
ഏകദേശം 5000 രൂപ മുതലാണ് ബ്രേക്ക്ഫാസ്റ്റ് ഉൾപ്പെടെ ഇവിടെ ഡബിൾ റൂമുകൾക്ക് ചാർജ്ജ് വരുന്നത്. റൂമുകളുടെ കാറ്റഗറി അനുസരിച്ച് ചാർജ്ജ് വർദ്ധനവുണ്ടാകും. വൈഫൈ തികച്ചും സൗജന്യമാണ്. റൂം ചാർജ്ജുകളിൽ സീസൺ അനുസരിച്ച് മാറ്റങ്ങൾ ഉണ്ടായേക്കാം.
അതോടൊപ്പം തന്നെ Disability ഉള്ളവർ, പ്രായമായവർ എന്നിവർക്കായി പ്രത്യേകം റെസ്റ്റ് റൂമുകളും, എല്ലായിടത്തും വീൽചെയർ റാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. സീസൺ സമയങ്ങളിൽ കുട്ടികൾക്കായുള്ള കിഡ്സ് പ്ലേ ഏരിയയും ഹോട്ടലിൽത്തന്നെ തയ്യാറാക്കിയിട്ടുണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ നീരാടി രസിക്കുവാനായി മനോഹരമായ സ്വിമ്മിംഗ് പൂളും ഇവിടെയുണ്ട്.
ഇനി റെസ്റ്റോറന്റിന്റെ കാര്യമെടുത്താൽ, threesixtythree° എന്ന മികച്ച ഒരു റെസ്റ്റോറന്റാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ, ചൈനീസ്, യൂറോപ്യൻ, ഏഷ്യൻ, ജാപ്പനീസ് തുടങ്ങിയ Cuisines ഇവിടെ ലഭ്യമാണ്. അതുപോലെതന്നെ വ്യത്യസ്തതയാർന്ന ബംഗാളി വിഭവങ്ങളും ഈ റെസ്റ്റോറന്റിൽ ലഭിക്കും. രാവിലെ ആറര മുതൽ രാത്രി 12 മണിവരെ റെസ്റ്റോറന്റ് പ്രവർത്തിക്കുന്നതായിരിക്കും. ഇതോടൊപ്പം തന്നെ തായ് വിഭവങ്ങൾ വിളമ്പുന്ന ‘ബാൻ തായ്’ എന്നൊരു റെസ്റ്റോറന്റ് കൂടി ഈ ഹോട്ടലിലുണ്ട്.
ഇനി കൊൽക്കത്തയിൽ പോകുമ്പോൾ ഒരു കൊട്ടാരത്തിലെന്ന പോലെ താമസിക്കുവാൻ, റിലാക്സ് ചെയ്യുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ താമസിക്കുവാൻ ‘ഒബ്‌റോയി ഗ്രാൻഡ് ഹോട്ടൽ’ ഒന്നു ട്രൈ ചെയ്തു നോക്കുക. കപ്പിൾസ് ആയും ഫാമിലി ആയും വന്നിട്ട് എന്ജോയ് ചെയ്യുവാൻ പറ്റിയ ഒരു ഹോട്ടൽ സമുച്ചയമാണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് – The Oberoi Grand, 15 Jawaharlal Nehru Road, Kolkata 700013. Reservations +91-11-23890606, Hotel +91 33 2249 2323.