ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റിയ ചില ട്രെയിനുകളും അവയുടെ സവിശേഷതകളും..

Total
143
Shares

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത് , ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാ‍ണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.

കൃത്യനിഷ്ഠ ഇല്ലെന്നുള്ള പരാതിയായിരുന്നു ഇന്ത്യൻ റെയിൽവേ എന്നും കേൾക്കുന്ന വിശേഷം. എന്നാൽ ഇപ്പോൾ ആ പ്രശ്നങ്ങളൊക്കെ ഒരു പരിധിവരെ പരിഹരിക്കുവാനായി റെയിൽവേയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് പറയാം. കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ സവിശേഷതകളുള്ള തീവണ്ടികൾ ഇറക്കി ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്ന ഇന്ത്യൻ റെയിൽവേ. അത്തരത്തിൽ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റിയ ചില ട്രെയിനുകൾ ഏതൊക്കെയെന്നു നോക്കാം.

ഗതിമാൻ എക്സ്പ്രസ്സ് : ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡെൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express). മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ കൂടിയാണ്. രണ്ട് എക്സിക്യൂട്ടീവ് ചെയർകാറും എട്ട് എ.സി. ചെയർക്കാറും ഉൾപ്പെടെ പന്ത്രണ്ട് കോച്ചുകളാണ് ഗതിമാനിലുള്ളത്. തുടക്കത്തിൽ ആഗ്രയിലേക്കായിരുന്നു സർവ്വീസ് എങ്കിലും പിന്നീട് അത് ഝാൻസി വരെയാക്കി.

ഹംസഫർ എക്സ്പ്രസ്സ് : തേർഡ് എസി കോച്ചുകൾ മാത്രമുള്ള ഒരു ട്രെയിൻ സർവ്വീസ് ആണിത്. 2016 ലാണ് ഹംസഫർ എക്സ്പ്രസ്സ് യാത്ര ആരംഭിച്ചത്. എൽഇഡി ഡിസ്‌പ്ലെ ,ജിപിഎസ്, സിസിടിവി, മൊബൈൽ – ലാപ്ടോപ്പ് ചാർജ്ജിങ് പോയിന്റുകൾ, ഓരോ സീറ്റിലും റീഡിംഗ് ലൈറ്റുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ പ്രദാനം ചെയുന്ന ഹംസഫർ എക്സ്പ്രസ്സിനെ യാത്രക്കാർ സ്വീകരിച്ചു കഴിഞ്ഞു.

തേജസ് എക്സ്പ്രസ്സ് : ഒരു വിമാനമാണോ ഇതെന്ന് ആദ്യകാഴ്ചയില്‍ ശങ്കിച്ചേക്കാം. അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറയാനും പറ്റില്ല. കാരണം അത്രക്ക് അതിശയിപ്പിക്കുന്നതാണ് തേജസ് എക്‌സ്പ്രസ്സിലെ കാഴ്ചകളും സൗകര്യങ്ങളും. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് യാത്രാനിരക്ക് കൂടുമെങ്കിലും തേജസ് എക്‌സ്പ്രസിലെ സൗകര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത് വളറെ ചെറിയ തുകയാണ്. 15 കോച്ചുകളാണ് തേജസ് എക്‌സ്പ്രസില്‍ ഉള്ളത്. ഓരോന്നിലും എല്‍ഇഡി ടിവിയുണ്ട്. ഹെഡ്‌സെറ്റുണ്ട്. വൈഫൈ സംവിധാനമുണ്ട്. വാതിലുകള്‍ ഓട്ടോമാറ്റിക് സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സുഖകരമായ യാത്ര പ്രദാനം ചെയ്യുന്ന സോഫ്റ്റ് സീറ്റുകളാണ് തീവണ്ടിയലേത്. സ്ഥലങ്ങളെക്കുറിച്ച് അറിയിക്കാന്‍ ജിപിഎസ് സംവിധാനവുമുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ തേജസ് എക്‌സ്പ്രസിന് ഓടാന്‍ കഴിയും. 2017 ലാണ് തേജസ് എക്സ്പ്രസ്സ് യാത്ര തുടങ്ങിയത്.

വിസ്റ്റാടം കോച്ചുകൾ : ഇനി ട്രെയിനിൽ ഇരുന്ന് ആകാശക്കാഴ്ചകളും കാണാം. സ്ഫടികക്കൊട്ടാരത്തിൽ യാത്രചെയ്യുന്ന അനുഭവം പ്രദാനം ചെയ്യുന്ന ഗ്ലാസ് ടോപ്പ് – വിസ്റ്റാഡം എസി കോച്ചുകളുടെ വരവ് ഇന്ത്യൻ ട്രെയിൻ യാത്രയുടെ പതിവു അനുഭവങ്ങളെ മാറ്റിമറിക്കുന്ന തരത്തിലുള്ളവയാണ്. വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചുള്ള കോച്ചില്‍ പുറം കാഴ്ചകള്‍ ഒട്ടും നഷ്ടപ്പെടാത്തവിധം 360 ഡിഗ്രി കറങ്ങും കസേരകളാണുള്ളത്. കൊങ്കണ്‍ പാതയില്‍ യാത്രക്കാര്‍ക്ക് വിസ്മയക്കാഴ്ചകളാകും കോച്ചിലെ യാത്ര നല്‍കുക. എല്‍സിഡി സ്‌ക്രീനുകളും ഉണ്ട്. ജൻശതാബ്ദി എക്‌സ്പ്രസ് ട്രെയിനിലെ എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചിലേതിന് ഏകദേശം തുല്യമാണ് (കേറ്ററിങ് നിരക്ക് പുറമെ) വിസ്റ്റാഡം നിരക്ക്. ജിഎസ്ടി, റിസർവേഷൻ ചാർജുകൾ അധികം വരും. 40 സീറ്റ് കോച്ചിന്റെ വില കേട്ടാൽ ഞെട്ടും, 3.38 കോടി രൂപ.

Photo – Albin Manjalil.

ഉദയ് എക്സ്പ്രസ്സ് : ബിസിനസ്സ് ക്ലാസ്സ് യാത്ര സൗകര്യങ്ങളുമായി സർവ്വീസ് ആരംഭിച്ച ട്രെയിൻ സർവീസാണ് ഉദയ് എക്സ്പ്രസ്സ്. ഡബിൾ ഡക്കർ ട്രെയിനാണ് ഇതെന്നാണ് മറ്റൊരു പ്രത്യേകത. മികച്ച എസി ചെയര്‍ കാര്‍ കോച്ചുകള്‍, യാത്രക്കാര്‍ക്ക് തത്സമയം വിവരങ്ങള്‍ നല്‍കുന്ന എല്‍സിഡി സ്‌ക്രീനുകള്‍, വിനോദത്തിനായി എല്‍സിടി സ്‌ക്രീനുകള്‍ എന്നീ സൗകര്യങ്ങള്‍ ഉദയ് എക്‌സ്പ്രസ്സിലുണ്ട്. ബയോ ടോയ്‌ലറ്റുകളാണ് ഉദയ് എക്‌സ്പ്രസ്സിന്റെ മറ്റൊരു പ്രത്യേകത. സാധാരണ ട്രെയിനുകളേക്കാള്‍ 40 ശതമാനം അധികം യാത്രക്കാരെ വഹിക്കാന്‍ ഈ ട്രെയിനുകള്‍ക്ക് സാധിക്കും. ഇത് തന്നെയാണ് ഡബിള്‍ ഡക്കര്‍ ട്രെയിനുകളുടെ സവിശേഷതകളില്‍ പ്രധാനം.

അന്ത്യോദയ എക്സ്പ്രസ്സ് : തിരക്കുള്ള പാതകളില്‍ സാധാരണക്കാരെ ലക്ഷ്യം വച്ച് ആരംഭിച്ച സര്‍വീസാണ് അന്ത്യോദയ എക്സ്പ്രസ്. ഈ ട്രെയിനുകളിലെ കോച്ചുകൾ മുഴുവനും ജനറൽ ആയിരിക്കും. അതായത് റിസർവേഷൻ സൗകര്യം ഇല്ല. യാത്രക്കാര്‍ക്ക് ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും ഏറെ ആശ്വാസകരമാവും ഈ പുതിയ ട്രെയിന്‍. ജോലി തേടി മറ്റു സ്ഥലങ്ങളിൽ പോകുന്നവർക്കും വളരെ ഉപകാരപ്രദമാണ് അന്ത്യോദയ എക്സ്പ്രസ്സ് ട്രെയിനുകൾ.

വന്ദേഭാരത് എക്സ്പ്രസ്സ് (ട്രെയിൻ 18) : സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് എഞ്ചിനുകൾ ഇല്ലാത്ത തീവണ്ടിയാണ് ട്രെയിൻ 18. ചെ​ന്നൈ​യി​ലെ ഇ​ൻ​റ​ഗ്ര​ൽ കോ​ച്ച്​ ഫാ​ക്​​ട​റിയിലാണ് ട്രെയിൻ 18 നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ നിർമാണച്ചെലവ് 100 കോ​ടി രൂ​പ​യാ​ണ്. വലിക്കുവാനായി പ്രത്യേകം എഞ്ചിനുകൾ ഇല്ലാത്തതിനാൽ ബോഗികളിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറുകളാണ് ഈ ട്രെയിനിനെ ചലിപ്പിക്കുന്നത്. ‘വന്ദേഭാരത് എക്സ്പ്രസ്സ്’ എന്നാണു ഈ ന്യൂജെൻ ട്രെയിനിനു നൽകിയിരിക്കുന്ന പേര്.

വൈ​ഫൈ, ജി.​പി.​എ​സ്​ കേ​ന്ദ്രീ​കൃ​ത യാ​ത്ര​ വി​വ​ര സം​വി​ധാ​നം, ടച്ച്​ ഫ്രീ ​ബ​യോ വാ​ക്വം ടോ​യ്​​ല​റ്റ്, എ​ൽ.​ഇ.​ഡി ലൈ​റ്റി​ങ്, കാലാവസ്ഥ നി​യ​ന്ത്ര​ണ സം​വി​ധാ​നം എന്നീ സൗകര്യങ്ങൾ ഈ ട്രെയിനിലുണ്ട്. 52 സീ​റ്റു​ക​ൾ വീ​ത​മു​ള്ള ര​ണ്ട്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ കമ്പാ​ർ​ട്ട്​​മെന്റു​ക​ളും 78 സീ​റ്റു​ക​ൾ വീ​ത​മു​ള്ള ട്രെ​യ്​​ല​ർ കോ​ച്ചു​കളു​മു​ണ്ടാ​വും. ട്രെ​യി​​നി​ന്റെ ഗ​തി​ക്ക​നു​സ​രി​ച്ച്​ തി​രി​യു​ന്ന സീറ്റുകളാ​ണ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ക​മ്പാ​ർ​ട്ട്​​മന്റു​ക​ളു​ടെ പ്ര​ത്യേ​ക​ത.

ഇന്ത്യൻ റെയിൽവെ വഴി 8,702 തീവണ്ടികളിലായി ഏകദേശം 5000 കോടി യാത്രക്കാർ, 27 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി (ഡൽഹി, പോണ്ടിച്ചേരി, ചണ്ഡീഗഢ്), ഓരോവർഷവും യാത്ര ചെയ്യുന്നു. ഒരു സാധാരണ യാത്രാ തീവണ്ടിയിൽ 18 കോച്ചുകളുണ്ടാവും(coach), ചില പ്രത്യേക തീവണ്ടികളിൽ 24 കോച്ചുകളുണ്ടാവും. ഓരോ കോച്ചും 18 തൊട്ട് 72 യാത്രക്കാരെ വരെ ഉൾക്കൊള്ളും. യാത്രാ സൗകര്യവും ഘടനയും അനുസരിച്ച് കോച്ചുകളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് (സ്ല്ലീപ്പർ ക്ലാസ്, ശീതീകരിച്ചവ എന്നിങ്ങനെ). കൂടുതൽ സൗകര്യമുള്ള കോച്ചുകളിൽ യാത്രാനിരക്കും കൂടുതലായിരിക്കും. ഒരു സാധാരണ യാത്രാതീവണ്ടിയിൽ മൂന്ന് തൊട്ട് അഞ്ച് വരെ ശീതീകരിച്ച കോച്ചുകളുണ്ടാവും.

ആദ്യകാലത്ത്, സ്വകാര്യകമ്പനികളായിരുന്നപ്പോഴും, അവരിൽ നിന്ന് ബ്രിട്ടീഷ് സർക്കാർ റെയിൽവേ മുഴുവൻ ഏറ്റെടുത്തപ്പോഴും പൊതുവേ മൂന്ന് ക്ലാസ് യാത്രാബോഗികളുണ്ടായിരുന്നു. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ്, മൂന്നാം ക്ലാസ്-എന്നിങ്ങനെ. ഒരോ ക്ലാസിലും സൗകര്യങ്ങൾ വ്യത്യസ്തമായിരുന്നു. 1970-ഓടെ മൂന്നാം ക്ലാസ് മുഴുവനായും നിർത്തലാക്കി. ദീർഘദൂരവണ്ടികളിൽ മൂന്നുതട്ടുള്ള സ്ലീപ്പർകോച്ചുകൾ വ്യാപകമാക്കി. ശിതീകരിച്ച രണ്ട് തട്ടും മൂന്ന് തട്ടുമുള്ള സ്ലീപ്പർ കോച്ചുകളും സിറ്റിങ്ങ് കോച്ചുകളും ഒന്നാം ക്ലാസ് കോച്ചുകളും വന്നു.

മിക്ക നഗരങ്ങളിലും നഗരപ്രാ‍ന്ത തീവണ്ടി സർവീസുകൾ (Suburban Railway) നിലവിലുണ്ട്. നഗരത്തിൽ ദിവസേന ജോലിക്കും മറ്റാവശ്യങ്ങൾക്കും വന്നു പോവുന്നവരാണ് ഈ സേവനത്തിന്റെ ഉപഭോക്താക്കൾ. നഗരപ്രാന്തങ്ങളിൽ ജീവിക്കുന്നവരും എന്നാൽ എന്നും നഗരത്തിൽ വന്നു മടങ്ങേണ്ടവരുമായ അനേകം ആൾക്കാരുണ്ട് ഇവർക്ക് വളരെ പ്രയോജനകരമാണ് നഗരപ്രാന്ത തീവണ്ടികളുടെ സേവനം. ദീർഘദൂരതീവണ്ടികളിൽ നിന്നു വിഭിന്നമായി കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണു ഇവയുടെ ബോഗികൾ ഒരുക്കിയിരിക്കുന്നത്. നഗരപ്രാന്ത തീവണ്ടികൾ ബോംബെ (ഇപ്പോൾ മുംബൈ), മദ്രാസ് (ഇപ്പോൾ ചെന്നൈ), കൽക്കട്ട, ഡൽഹി, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളിലുണ്ട്.

ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ ഇത്തരം തീവണ്ടികൾക്ക് പ്രത്യേക പാതകളില്ല, ദീർഘദൂര തീവണ്ടികൾ ഓടുന്ന പാതകളിലൂടെ തന്നെ ഇവയും ഓടുന്നു. ന്യൂഡൽഹി, ചെന്നൈ, കൽക്കട്ട എന്നിവിടങ്ങളിൽ നഗരപ്രാന്തതീവണ്ടികൾക്കായി ഡെൽഹി മെട്രോ, ചെന്നൈ എം.ടി.ആർ.എസ് (Chennai MTRS), കൽക്കട്ട മെട്രോ എന്നിങ്ങനെ പ്രത്യേകം മെട്രോ തീവണ്ടി ശൃംഖലകളുണ്ട്.

തങ്ങൾക്കാവശ്യമുള്ള മിക്കവാറും ഘടകങ്ങൾ ഇന്ത്യൻ റെയിൽവേ സ്വന്തം നിർമ്മാണശാലകളിലാണ് ഉണ്ടാക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ നിർമ്മാണശാലകൾ റെയിൽവേ മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. താഴെപ്പറയുന്നവയാണ് ഇന്ത്യൻ റെയിൽവേയുടെ നിർമ്മാണശാലകൾ – ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്- ചിത്തരഞ്ജൻ, ഡീസൽ ലോക്കോമോട്ടീവ് വർക്സ്- വാരണാസി, ഇന്റഗ്രൽ കോച്ച് ഫാക്ടറി – പേരാമ്പൂർ, റെയിൽ കോച്ച് ഫാക്ടറി – കപൂർത്തല, റെയിൽ വീൽ ഫാക്ടറി – യെലഹാങ്ക, ഡീസൽ മോഡേണൈസേഷൻ വർക്സ് – പട്യാല.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, Indian Railways. ചിത്രങ്ങൾ – Respected Photographers – Indian Railways. 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post