ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചു; ഒപ്പം 58 ചൈനീസ് ആപ്പുകളും….

അതിർത്തിയിൽ സംഘർഷം സ്ഥിതി തുടരുന്നതിനിടെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സ്വകാര്യത പ്രശ്‌നങ്ങളുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് സർക്കാർ നിരോധിച്ചത്.

നിരോധിച്ച ആപ്പുകൾ; ടിക് ടോക്, ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പെയ്സ്, എംഐ വിഡിയോ കോൾ ഷാവോമി.

വിസിങ്ക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്‌ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട്–ഹൈഡ്, കേഷെ ക്ലീനർ, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനർ,ഡിയു ബ്രൗസർ, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനർ, ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വി മീറ്റ്, സ്വീറ്റ് സെൽഫി, ബയ്‌ഡു ട്രാൻസ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈൽ ലെജണ്ട്സ്, ഡിയു പ്രൈവസി.

ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ചുവന്ന ചൈനീസ് ആപ്പാണ് ഇന്ന് കേന്ദ്രസർക്കാർ നിരോധിച്ച ടിക്ടോക്ക്. കുറഞ്ഞ സമയത്തിനുള്ളിൽ ചെറുപ്പക്കാരുടെ മനംകവർന്ന ആപ്പായിരുന്നു ടിക്ടോക്ക്. ടിക്ക് ടോക്ക് ഇന്ത്യയിൽനിന്ന് പടിയിറങ്ങുമ്പോൾ പകരക്കാരാകാൻ കാത്തുനിൽക്കുകയാണ് ഒരുപിടി ആപ്പുകൾ.

ചെറുപ്പക്കാർക്കിടയിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ടിക് ടോക്കിന് ഇന്ത്യയിലും വളരെയധികം ഉപയോക്താക്കളുണ്ട്. ചൈന, അമേരിക്ക എന്നിവിടങ്ങളിലും ടിക് ടോക്കിന് വൻ ജനപ്രീതിയാണുള്ളത്. 2020 ന്റെ ആദ്യ പാദത്തിൽ ടിക്ടോക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ 150 കോടിയിലെത്തുകയും പിന്നീട് 200 കോടി എന്ന നേട്ടത്തിലേക്കും ടിക് ടോക്ക് വളരെ വേഗമെത്തി. 61 കോടിയിലേറെയാണ് ഇന്ത്യയിൽ ടിക് ടോക്കിന്‍റെ ഡൌൺലോഡ്.

ടിക്ടോകിലൂടെ പ്രശസ്തരായവർ ധാരാളമാണ്. ഇനി ഇവരൊക്കെ എന്തു ചെയ്യുമെന്ന ചോദ്യത്തിന് തൽക്കാലം ഉത്തരങ്ങളൊന്നും ഇല്ല.

കടപ്പാട് – news18 malayalam.