ഇന്ത്യയിലെ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കടേശ്വര ക്ഷേത്രം. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഹൈന്ദവക്ഷേത്രമാണിത്. ചെന്നൈയിൽ നിന്നും ഏകദേശം രണ്ടര മണിക്കൂർ ട്രെയിൻ അല്ലെങ്കിൽ റോഡ് മാർഗ്ഗം തിരുപ്പതിയിൽ എത്താം. ആന്ധ്രാ തലസ്ഥാനമായ അമരാവതിയിൽ നിന്ന് 430 കിലോമീറ്ററും, ബെംഗളൂരുവിൽ നിന്ന് 291 കിലോമീറ്ററും ഹൈദരാബാദിൽ നിന്ന് 572 കിലോമീറ്ററും ദൂരം ഇവിടേയ്ക്കുണ്ട്. കേരളത്തിൽ നിന്നും പാലക്കാട് – ഈറോഡ് – സേലം വഴി ട്രെയിൻ മാർഗ്ഗമോ റോഡ് വഴിയോ ഇവിടെ എത്തിച്ചേരാം. എറണാകുളത്തു നിന്നും തിരുപ്പതിയിലേക്ക് സർവ്വീസ് നടത്തുന്ന തീവണ്ടികളുടെ വിശദവിവരങ്ങളാണ് ഇനി പറയുവാൻ പോകുന്നത്. തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയിട്ട് ക്ഷേത്രത്തിലേക്ക് ബസ് പിടിച്ചു വേണം പോകുവാൻ.
1 ട്രെയിൻ നമ്പർ 17229, തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ദിവസേന രാവിലെ 11.50 നു പുറപ്പെടുന്ന ഈ ട്രെയിൻ അർധരാത്രി 12. 30 നു തിരുപ്പതിയിൽ എത്തിച്ചേരും. എറണാകുളത്തിനും തിരുപ്പതിയ്ക്കും ഇടയിലായി 13 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 191, സ്ലീപ്പർ – 360, AC3 – 980 , AC2 – 1415.
2 ട്രെയിൻ നമ്പർ 07116, കൊച്ചുവേളി – ഹൈദരാബാദ് സ്പെഷ്യൽ ഫെയർ സ്പെഷ്യൽ : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.10 നു പുറപ്പെടുന്ന ഈ ട്രെയിൻ തിരുപ്പതിയിൽ വെളുപ്പിന് 2.15 നു എത്തിച്ചേരും. എറണാകുളത്തിനും തിരുപ്പതിയ്ക്കും ഇടയിലായി 13 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 191, സ്ലീപ്പർ – 460, AC3 – 1265 , AC2 – 1820.
3 ട്രെയിൻ നമ്പർ 16382, കന്യാകുമാരി – മുംബൈ ജയന്തി ജനത എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ദിവസേന ഉച്ചയ്ക്ക് 1.40 നു പുറപ്പെടുന്ന ഈ ട്രെയിൻ തിരുപ്പതിയിൽ വെളുപ്പിന് 3.15 നു എത്തിച്ചേരും. എറണാകുളത്തിനും തിരുപ്പതിയ്ക്കും ഇടയിലായി 16 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 191, സ്ലീപ്പർ – 360, AC3 – 980 , AC2 – 1415.
4 ട്രെയിൻ നമ്പർ 12625, കേരള എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ദിവസേന വൈകീട്ട് 3.50 നു പുറപ്പെടുന്ന ഈ ട്രെയിൻ തിരുപ്പതിയിൽ വെളുപ്പിന് 3.50 നു എത്തിച്ചേരും. എറണാകുളത്തിനും തിരുപ്പതിയ്ക്കും ഇടയിലായി 11 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 206, സ്ലീപ്പർ – 390, AC3 – 1030 , AC2 – 1460.
5 ട്രെയിൻ നമ്പർ 12645, മില്ലേനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ശനിയാഴ്ച ദിവസങ്ങളിൽ രാത്രി 7 മണിക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 7.25 നു തിരുപ്പതിയിൽ എത്തിച്ചേരും. എറണാകുളത്തിനും തിരുപ്പതിയ്ക്കും ഇടയിലായി 10 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 206, സ്ലീപ്പർ – 390, AC3 – 1030 , AC2 – 1460.
6. ട്രെയിൻ നമ്പർ 12643, തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ സ്വർണ ജയന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ചൊവ്വാഴ്ച ദിവസങ്ങളിൽ രാത്രി 7 മണിക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 7.25 നു തിരുപ്പതിയിൽ എത്തിച്ചേരും. എറണാകുളത്തിനും തിരുപ്പതിയ്ക്കും ഇടയിലായി 9 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 206, സ്ലീപ്പർ – 390, AC3 – 1030 , AC2 – 1460.
7. ട്രെയിൻ നമ്പർ 12659, ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഞായറാഴ്ച ദിവസങ്ങളിൽ രാത്രി 8.35 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 9.25 നു തിരുപ്പതിയിൽ എത്തിച്ചേരും. എറണാകുളത്തിനും തിരുപ്പതിയ്ക്കും ഇടയിലായി 9 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 206, സ്ലീപ്പർ – 390, AC3 – 1030 , AC2 – 1460.
8. ട്രെയിൻ നമ്പർ 16317, ഹിമസാഗർ എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വെള്ളിയാഴ്ച ദിവസങ്ങളിൽ രാത്രി 8.35 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 9.25 നു തിരുപ്പതിയിൽ എത്തിച്ചേരും. എറണാകുളത്തിനും തിരുപ്പതിയ്ക്കും ഇടയിലായി 11 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 191, സ്ലീപ്പർ – 360, AC3 – 980.
9. ട്രെയിൻ നമ്പർ 07118, എറണാകുളം ജംക്ഷൻ – ഹൈദരാബാദ് സ്പെഷ്യൽ ഫെയർ സ്പെഷ്യൽ : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വ്യാഴാഴ്ച ദിവസങ്ങളിൽ രാത്രി 9.30 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 9.33 നു തിരുപ്പതിയിൽ എത്തിച്ചേരും. എറണാകുളത്തിനും തിരുപ്പതിയ്ക്കും ഇടയിലായി 11 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. ടിക്കറ്റ് നിരക്കുകൾ : സ്ലീപ്പർ – 460, AC3 – 1265, AC2 – 1820.
10. ട്രെയിൻ നമ്പർ 16359, എറണാകുളം – പാറ്റ്ന എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ശനിയാഴ്ച ദിവസങ്ങളിൽ രാത്രി 11.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.15 നു തിരുപ്പതിയിൽ എത്തിച്ചേരും. എറണാകുളത്തിനും തിരുപ്പതിയ്ക്കും ഇടയിലായി 9 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 191, സ്ലീപ്പർ – 360, AC3 – 980 , AC2 – 1415.