യാത്രകൾ ഇഷ്ടമില്ലാത്തവർ ഏതു സമൂഹത്തിലും കുറവായിരിക്കും. സ്വന്തമായി വാഹനം ഇല്ലെന്നു കരുതി ആരും യാത്രകൾ പോകാതിരിക്കേണ്ട കാര്യം ഇന്നില്ല. ടാക്സി പിടിച്ചോ ബസ്സിലോ ഒക്കെ യാത്രകൾ പോകാവുന്നതാണ്. പക്ഷേ സ്വന്തമായി വാഹനമോടിച്ച് യാത്രകൾ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരനുഗ്രഹമാണ് മാറിയിരിക്കുകയാണ് ‘Rent A Car’ സംവിധാനം. അതായത് കാറുകൾ വാടകയ്ക്ക് എടുത്ത് സ്വന്തമായി ഓടിക്കാം. എന്നാൽ ഇത്തരം സംവിധാനങ്ങൾ ഉയർന്നു വന്നതോടെ നിരവധി വ്യാജ ‘Rent A Car’ ഏജൻസികളും സജീവമായി.
കറുപ്പ് പശ്ചാത്തലത്തിൽ മഞ്ഞ നിറത്തോടു കൂടിയ നമ്പർ പ്ലേറ്റ് ഉള്ള വാഹനങ്ങൾ നിങ്ങളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. സർക്കാർ അംഗീകൃതമായ വാടക കാറുകൾ ആണത്. ഇത്തരത്തിൽ യാത്രികർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ട്രാൻസ് കാര്‍ റെന്റല്‍സ്. സർക്കാർ അംഗീകൃത ഏജൻസിയായതിനാൽ നിയമവിരുദ്ധമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഇതുമൂലം ഒഴിവാക്കാം. ട്രാൻസ് കാർസിന്റെ വാഹനങ്ങളിൽ ഇന്ത്യയിലെവിടെ വേണമെങ്കിലും കറങ്ങാം. മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ വാഹനം വാടകയ്‌ക്കെടുക്കാം.
ഓൺലൈനിലൂടെ നിങ്ങൾക്ക് വാഹനങ്ങൾ തിരഞ്ഞെടുക്കുകയും പേയ്‌മെന്റ് നൽകുകയും ചെയ്യാവുന്നതാണ് എന്നതാണ് ട്രാൻസ് കാർസിന്റെ മറ്റൊരു പ്രത്യേകത. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ സ്വന്തമായുള്ള ഒരു കാർ റെന്റൽ ഏജൻസിയാണ് ട്രാൻസ് കാർസ്. കേരളത്തിനുള്ളിൽ എവിടെ നിന്നു വേണമെങ്കിലും കാറുകൾ നമുക്ക് എടുക്കാവുന്നതാണ്. ആവശ്യത്തിനു ശേഷം ഈ വാഹനം അതേ സ്ഥലത്തു തന്നെ തിരിച്ചെത്തിക്കണമെന്നില്ല. നിങ്ങൾ എവിടെയാണോ ഉള്ളത് ആ പ്രദേശത്തെ പ്രധാന ഏരിയയിൽ നിങ്ങൾക്ക് ഈ വാഹനം തിരികെ കമ്പനി പ്രതിനിധിയ്ക്ക് കൈമാറാവുന്നതാണ്. ഉദാഹരണത്തിന് പാലക്കാട് നിന്നുമാണ് നിങ്ങൾ കാർ എടുക്കുന്നതെന്നു കരുതുക. നിങ്ങൾക്ക് കുടുംബമായിട്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും വിദേശത്തേക്ക് പോകുവാനുണ്ട്. നിങ്ങൾ കാറുമായി പാലക്കാട് നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയിട്ട് അവിടെ ഈ കാർ ഓട്ടം അവസാനിപ്പിച്ച് തിരികെ ഏൽപ്പിക്കാവുന്നതാണ്. ഇതിനായി നിങ്ങൾ അവരുടെ ഓഫീസിലോ മറ്റോ പോകേണ്ടിയും വരുന്നില്ല. എങ്ങനെയുണ്ട് സംഭവം? വളരെ ഉപകാരിയല്ലേ?
പക്ഷേ കാർ വാടകയ്ക്ക് എടുക്കുമ്പോൾ പറഞ്ഞിരിക്കുന്ന സ്ഥലത്തു തന്നെയായിരിക്കണം നമ്മൾ തിരികെ ഏല്പിക്കേണ്ടത്. അതോടൊപ്പം വണ്ടി തിരിച്ചു കൈമാറുന്ന സമയവും തെറ്റിക്കുവാൻ പാടില്ല. ഈ കാര്യം എല്ലാവരും ഒന്നോർത്തിരിക്കുക. അതുപോലെതന്നെ അപകടങ്ങൾ വല്ലതും സംഭവിച്ചാൽ ഉടൻ തന്നെ ട്രാൻസ് കാർസുമായി ബന്ധപ്പെടണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്-ലൈൻ അവർക്കുണ്ട്. ട്രാൻസ് കാർ മെമ്പർമാർക്ക് കമ്പനി ഇൻഷുറൻസ് പരിരക്ഷയും നൽകുന്നുണ്ട്.
ബെംഗളൂരു പോലുള്ള വൻ നഗരങ്ങളിൽ പ്രവർത്തനമാരംഭിച്ചു വിജയകരമായി ആളുകളുടെ പ്രശസ്തി പിടിച്ചുപറ്റിയ ശേഷമാണ് ട്രാൻസ് കാർസ് കേരളത്തിലേക്ക് എത്തിയത്. ഫോഡ് ഇക്കോസ്‌പോര്‍ട്, ഫോഡ് ഫിഗോ, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോര്‍പിയോ എസ്എല്‍ഇ, ബിഎംഡബ്ല്യു 3 സീരീസ്, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ കാറുകള്‍ ട്രാൻസ് കാർസ് വാടകയ്ക്ക് നല്‍കുന്നുണ്ട്. അപ്പോൾ ഒരു പ്രധാന കാര്യം ഓർക്കുക – ഡ്രൈവ് ചെയ്യുവാൻ താല്പര്യമുള്ളവർ മാത്രം ‘Rent A Car’ സംവിധാനം ഉപയോഗിക്കുക. അല്ലാത്തവർ ടാക്സി വിളിച്ചോ ബസ്സിലോ ഒക്കെ യാത്ര പോകുന്നതായിരിക്കും നല്ലത്.
ഗവ: അംഗീകൃതമായ പൂർണ്ണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന Rent A Car സേവനമാണ് TranzCars.. കേരളത്തിൽ എവിടെയും ഇവരുടെ സേവനങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9895041111, Website: http://www.tranzcars.com/.