എഴുത്ത് – Mansoor Kunchirayil Panampad.
നമ്മുടെ ശരീരത്തിൽ നിന്നുള്ള ഒരു വിസർജ്ജ്യവസ്തുവാണ് മൂത്രം. ചികിത്സക്കും സൗന്ദര്യപാലനത്തിനും വേണ്ടിയുള്ള മൂത്രത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച സൂചനകൾ പല പുരാതനസംസ്കാരങ്ങളും നൽകുന്നുണ്ട്. പുരാതനറോമിലും സ്പെയിനിലും പല്ലുകളുടെ വെളുപ്പു നിലനിർത്താൻ മൂത്രം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
പൊതു ഖനനങ്ങളിൽ നിന്ന് ശേഖരിച്ച മൂത്രം നിരവധി രാസപ്രക്രിയകൾക്കുള്ള ഒരു വസ്തുവായി പുരാതന റോമുക്കാർ വിറ്റഴിച്ചിരുന്നു. ടാഗുകൾ വൃത്തിയാക്കുന്നതിനും, വെളുത്തുള്ളി പുകയിലകൾക്കും അമോണിയയുടെ ഉറവിടമായി ലാൻസെററുകളിലും, വസ്ത്രങ്ങൾ കഴുകുന്നതിനും, കംബിളിയും ലിനെനും ബ്ലീച് ചെയ്യുന്നതിനും, തുകൽ ഊറയ്ക്കിടുന്നതിനും ഇത് ഉപയോഗിച്ചിരുന്നു. മൂത്രം വാങ്ങുന്നവർ നികുതി അടച്ചായിരുന്നു മൂത്രം വാങ്ങിയിരുന്നത്. പുരാതന റോമിലെ മാനുഷിക മാലിന്യങ്ങൾ വ്യത്യസ്തങ്ങളായ പല രീതികളിൽ ഉപയോഗിച്ചിരുന്നുവെങ്കിലും അത് എങ്ങനെയാണ് ശേഖരിച്ചത് എന്ന് എവിടെയും രേഖപെടുത്തി വെച്ചിരിക്കുന്നില്ല അത് കൊണ്ട് തന്നെ അത് വ്യക്തമല്ല.
പുരാതന റോമൻ ജനതയ്ക്ക് മനുഷ്യ മൂത്രത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടായിരുന്നു ഉണ്ടായിരുന്നത്, വിസർജ്യ വസ്തു എന്നതിലുപരി തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കും വിവിധങ്ങളായ വ്യവസായങ്ങല്ക്കും അവർ മൂത്രം ഉപയോഗപ്പെടുത്തിയിരുന്നു. അവർ തങ്ങളുടെ മൂത്രം മൌത്ത് വാഷ് ആയി ഉപയോഗിച്ചിരുന്നു. മൂത്രത്തിലെ അമോണിയ ഒരു ക്ലീനിംഗ് എജൻെറായീ ആയി പല ക്ലീനിംഗ് സോലുഷനുകളിലും ഉപയോഗിക്കുന്നുണ്ട്.
റോമാസാമ്രാജ്യത്തിലെ ഏറ്റവും വലിയ കച്ചവടങ്ങളിൽ ഒന്നായിരുന്ന തുണി വ്യവസായം മൂത്രത്തിന്റെ ഈ സാധ്യതയെ നന്നായി പ്രയോജനപ്പെടുത്തിയിരുന്നു. വസ്ത്രങ്ങൾ കഴുകുന്നതിനും, കംബിളിയും ലിനെനും ബ്ലീച് ചെയ്യുന്നതിനും, തുകൽ ഊറയ്ക്കിടുന്നതിനും മൂത്രം ഉപയോഗിച്ചിരുന്നു. റോമിൽ മൂത്രകച്ചവടം തന്നെ നടത്തിയിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു.
പോർച്ചുഗലിൽ നിന്നുള്ള മൂത്രത്തിനായിരുന്നു ഏറ്റവും ആവശ്യക്കാരുണ്ടായിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം അതായിരുന്നു പല്ലുകൾ വെളുപ്പിക്കാൻ കൊള്ളാവുന്ന ഏറ്റവും വീര്യമുള്ള വസ്തു. ഈ കച്ചവടക്കാർ പൊതുസ്ഥലങ്ങളിൽ വലിയ മണ്‍കുടങ്ങൾ വയ്ക്കുകയും നിറഞ്ഞു കഴിയുമ്പോൾ എടുത്തു വില്കുകയും ചെയ്തിരുന്നു. ഒന്നാം നൂറ്റാണ്ടിൽ നീറോ റോമൻ ചക്രവർത്തിയായി അധികാരമേറ്റതോടെ ശേഖരിക്കപ്പെടുന്ന മൂത്രത്തിന് നികുതി ഏർപ്പെടുത്തി, “വെക്റ്റിഗൽ യൂറിനെ” അഥവാ മൂത്ര നികുതി എന്നാണത് അറിയപ്പെട്ടിരുന്നത്. നീറോ ഈ നികുതി പിന്നീട് പിൻവലിച്ചുവെങ്കിലും A D 70ആം നൂറ്റാണ്ടിൽ അധികാരത്തിലേറിയ വെസ്പാസിയൻ മൂത്ര നികുതി തിരികെ കൊണ്ടുവന്നു.
ആയിടയ്ക്കുണ്ടായ ഒരു ആഭ്യന്തിര കലഹം റോമൻ ഖജനാവിനെ കാലിയാക്കിയിരുന്നു. ഒരു സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപെടാൻ സാധ്യമായ എല്ലാ വഴികളും വെസ്പാസിയാൻ പരീക്ഷിച്ചിരുന്ന സമയമായിരുന്നു അത്. A D 74ൽ വെസ്പാസിയൻ ആണ് ലോകത്തിലെ ആദ്യത്തെ പൊതുകക്കൂസുകൾ സ്ഥാപിച്ചത്. ഇവിടെ നിന്നും ശേഖരിക്കപ്പെടുന്ന മൂത്രത്തിന് വൻ നികുതി ചുമത്തുകയും ചെയ്തു. വെസ്പാസിയന്റെ പുത്രൻ ടൈറ്റസ് ഈ നികുതി ഒരു നാണക്കേടായാണ് കരുതിയത്.
റോമൻ ചരിത്രകാരനായ ഡയോ കാസ്സിയാസ് രേഖപ്പെടുത്തിയത് ഒരിക്കൽ ടൈറ്റസ് വെസ്പാസിയനോട് ഈ നികുതിയെപ്പറ്റി പരാതിപറഞ്ഞപ്പോൾ അദ്ദേഹം ഒരു സ്വർണ നാണയമെടുത്ത് “Money does not stink” എന്ന് പറഞ്ഞുവെന്നാണ്. ഇന്നും ആംഗലേയ ഭാഷയിൽ അന്യായ മാർഗത്തിലൂടെ നേടിയ പണത്തെ ന്യായീകരിക്കാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രയൊഗമാണിതു). ഈ നികുതിപ്പണം കൂടി ഉപയോഗിച്ചാണ് അദ്ദേഹം റോമിലെ കൊളോസിയം പണിതത്.
ഇന്നും പലയിടങ്ങളിലും പൊതു കക്കൂസുകൾ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലാണ് ഫ്രാൻസിൽ (വെസ്പാസിയേൻസ്), ഇറ്റലി (വെസ്പാസിയാനിയ), റുമാനിയയിൽ (വെസ്പാസിൻ). ഇതു ആളുകൾക്ക് തീരെ താത്പര്യം ഇല്ലാതിരുന്ന ഒരു നികുതിയായിരുന്നെങ്കിലും ഇതു കൂടി ഉപയോഗിച്ചാണ് റോമിന്റെ പുനർനിർമാണം നടത്തപ്പെട്ടത്.