ഈ ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ചാൽ എനിക്ക് സംഭവിച്ചത് നിങ്ങൾക്കും സംഭവിച്ചേക്കാം. ഷെയർ ചെയ്യാതെ പോകരുതേ…
കഴിഞ്ഞ ദിവസം 17-5-2022 ൽ മൂവാറ്റുപുഴ പെരുമ്പാവൂർ റൂട്ടിൽ. ഒരു ആവശ്യത്തിനായി പോകെ കീഴില്ലം കനാൽ ജംഗ്ഷനിൽ നിന്നും നെല്ലിമോളം എന്ന സ്ഥലത്ത് എത്തിച്ചേരേണ്ടത് ആയി വന്നു. സമയം രണ്ടുമണി അതീവ വിശപ്പ്. വിശപ്പകറ്റാൻ ആയി ഉച്ചഭക്ഷണത്തിനായി എത്തിപ്പെട്ടത് നെല്ലിമുള്ളത്ത് തന്നെ സ്ഥിതി ചെയ്യുന്ന വനിതാ ഹോട്ടലിലാണ്. രണ്ടു മണി ആയതുകൊണ്ട് അല്പം സംശയത്തോടെ കൂടി ആണ് ചെന്നത്.
സമയമത്രയും ആയതുകൊണ്ട് ആരും തന്നെ ഇല്ലായിരുന്നു. നടത്തിപ്പുകാരായ രണ്ട് ചേച്ചിമാർ മാത്രം. “ചോറുണ്ടോ ചേച്ചി” എന്ന് ചോദിച്ചപ്പോൾ “ഉണ്ടല്ലോ കൊച്ചേ” ഇരുന്നോ എന്നു പറഞ്ഞു. അങ്ങിനെ പുറത്ത് വാഷ് പേസ്ണ്ണിൽ കൈ കഴുകി കഴിക്കാൻ കയറിയിരുന്നു. ഇരുന്ന പാടെ പ്ലേറ്റും ചോറുമായി ചേച്ചി വന്നു കൂട്ടു കറികൾ എത്തി. അച്ചാർ, ചമ്മന്തി, കോവയ്ക്ക തോരൻ പരിചയമില്ലാത്ത ഒരു വിഭവം കൂടി കണ്ടു കൂടെ പപ്പടവും. ചോറിൽ ഒഴിക്കാൻ സാമ്പാർ, രസം, മോര്.
സാമ്പാറും മോരും എടുത്തു ഒഴിച്ച് അല്പം ഉപ്പും ഇട്ട് കൂട്ടി കുഴച്ച ശേഷം കൂട്ട് കറികൾ ഓരോന്നായി അതിലേക്കിട്ട് വീണ്ടും കുഴച്ച്. ഇതിനിടയിൽ സ്പെഷ്യൽ എന്തുണ്ട് ചേച്ചി എന്ന് ചോദിച്ചപ്പോൾ അയല മീനും ബീഫ് റോസ്റ്റും ഉണ്ട് എന്ന് പറഞ്ഞു ഞാൻ ഒരു ബീഫ് റോസ്റ്റ് ഓർഡർ ചെയ്തു സിംഗിൾ ആണ് ഓർഡർ ചെയ്തത് 60 രൂപ (സാധാരണ കടയിലേക്ക് സിംഗിൽനെ കൂടുതൽ ക്വാണ്ടിറ്റി ഉണ്ട്).
അങ്ങനെ കുഴച്ച ചോറിനു മുകളിൽ ബീഫും കൂടെ കിട്ടിയ ഒരു സവാള കഷണവും എടുത്തു വെച്ച് ഉരുളയാക്കി വായിലേക്കിട്ടു. രണ്ടുതവണ ചവച്ചോ എന്നുപോലും എനിക്ക് അറിയത്തില്ല അടുത്ത ഉരുളക്കായി എന്റെ കൈയും നാവും തിടുക്കം കൂട്ടിയത് കൊണ്ട് പെട്ടെന്ന് തൊണ്ടയിലൂടെ ആ ഒരു ഉരുള ഇറങ്ങിപ്പോയി. അത്രയും ആസ്വദിച്ചാണ് ഞാൻ ഈ ഫുഡ് കഴിച്ചു ഇറക്കിയത്.
പേരറിയാത്ത ആ കറിക്ക് നല്ല ടേസ്റ്റ് ആയിരുന്നു ഞാൻ അത് കൂടുതൽ വാങ്ങി. ഇടയ്ക്കു ചേച്ചിയോട് ചോദിച്ചു “എന്താ ചേച്ചി ഈ കറിയുടെ പേര്” എന്ന്. അപ്പോഴാണ് ഞാൻ ചമ്മി പോയത്. പപ്പടം കറിയാണ് എന്നു പറഞ്ഞു (പപ്പടം കൊണ്ട് ഉണ്ടാക്കിയ ഒരു സ്പെഷ്യൽ ആണ്) കുറെ നേരമായി പരിചയമുള്ള ഒരു ടെസ്റ്റ് പക്ഷേ എനിക്ക് പിടികിട്ടിയില്ല.
അങ്ങനെ പയ്യെപ്പയ്യെ ആസ്വദിച്ച് ഊണു കഴിച്ചു. കഴിച്ചു ഇറങ്ങിയപ്പോൾ ഉസ്താദ് ഹോട്ടലിലെ തിലകൻ ചേട്ടൻ പറഞ്ഞ ഡയലോഗ് പോലെ വയറു മാത്രമല്ല മനസ്സുo നിറഞ്ഞു. ഫുഡ് കഴിച്ചു ഇറങ്ങിയപ്പോൾ ചേച്ചിയോട് ഞാൻ പറഞ്ഞു “ചേച്ചി സൂപ്പർ ഫുഡ് ആണ്” എന്ന്. ചേച്ചി താങ്ക്സ് പറഞ്ഞു. പിന്നീടാണ് വിശദമായി പരിചയപ്പെട്ടത്.
വനിതാ ഹോട്ടൽ എന്നു പറഞ്ഞപ്പോൾ കുടുംബശ്രീ വക എന്തെങ്കിലും ആണ് എന്ന് വിചാരിച്ചു പക്ഷേ. അവിടെയുള്ള രണ്ടു ചേച്ചിമാരും ആണ് ഇതിന്റെ നടത്തിപ്പ് എന്നും. “ഞങ്ങൾ ആണ് ഇവിടുത്തെ പണിക്കാരും ഓണർ മാരും ഷെഫും എല്ലാം എന്നും” പറഞ്ഞു. അങ്ങനെ രണ്ടുപേരെയും കൂടുതൽ പരിചയപ്പെട്ടു ഒരാളുടെ പേര് ലതിക എന്നും മറ്റേയാൾ രമ. ശേഷം നിർബന്ധിച്ച് അവരെ രണ്ടുപേരെയും നിർത്തി ഒരു ഫോട്ടോ എടുത്തിട്ട് ആണ് ഞാൻ വന്നത്. പ്രത്യേകം എടുത്തുപറയേണ്ടതുണ്ട് എന്റെ നിർബന്ധപ്രകാരം മാത്രമാണ് അവർ ഫോട്ടോയെടുക്കാൻ സമ്മതരായത്. വീണ്ടും പരിചയപ്പെട്ട അതിനിടയ്ക്കാണ് ലതിക ചേച്ചി മുൻ വാർഡ് മെമ്പർ കൂടിയാണ് എന്ന് അറിഞ്ഞത്.
ഏതായാലും ഇവരെയും ഇവരുടെ ഈ ഹോട്ടലിനെയും മറ്റുള്ളവർക്കും ഉപകാരപ്രദം ആകണം എന്നുള്ള ധാർമികതയോട് കൂടിയാണ് ഈ പോസ്റ്റ് ഞാൻ ഇവിടെ രേഖപ്പെടുത്തുന്നത്. അപ്പോൾ ഇതൊക്കെയാണ് എനിക്ക് സംഭവിച്ചത് ഞാൻ എന്തായാലും ഇവരുടെ ഈ രുചിയുള്ള ഭക്ഷണത്തിന് അടിമപ്പെട്ടിരിക്കുന്നു. തുടർന്നും ഈ വഴി പോകുമ്പോൾ മെയിൻ റൂട്ടിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിൽ ആണെങ്കിലും ഞാൻ ഇവിടെ തന്നെ കയറി ഫുഡ് കഴിക്കും എന്ന് ഉറപ്പ്.
തീർച്ചയായും നിങ്ങളും മൂവാറ്റുപുഴ പെരുമ്പാവൂർ റൂട്ടിൽ സഞ്ചരിക്കുന്ന ആളുകൾ ആണെങ്കിൽ കീഴില്ലത്തു നിന്നും കനാൽ ജംഗ്ഷൻ വഴി നെല്ലിമോളം എത്തി ഒരുതവണയെങ്കിലും ഇവിടത്തെ ഫുഡ് കഴിച്ച് രുചി അറിയേണ്ടതാണ്. കഴിക്കാൻ സാധിച്ചില്ല എങ്കിലും ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യണേ. മറ്റുള്ളവർക്കും ഉപകാരപ്രദം ആവട്ടെ.
ചോറും ബീഫും എല്ലാംകൂടി മൊത്തം 110 രൂപയായി. 60 രൂപയ്ക്ക് കിട്ടിയ സിംഗിൾ ബീഫ് സിംഗിൾ ആണോ ഫുൾ ആണോ എന്നാണ് അവസാനം ഞാൻ ചിന്തിച്ചത്.
NB : തുടക്കത്തിൽ നെഗറ്റിവ് പോലെ എഴുതിയത് ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെടാൻ മാത്രമാണ്.
എഴുത്ത് – Salman Salim.