എല്ലാവരും ജീവിതത്തിൽ അവിസ്മരണീയമാക്കുവാൻ ആഗ്രഹിക്കുന്ന ഒന്നാണ് വിവാഹം. പണ്ടുകാലത്തേതിൽ നിന്നും വ്യത്യസ്തമായി വിവാഹ സ്പെഷ്യൽ ഫോട്ടോഷൂട്ടുകളാണ് ഇന്ന് ഏവർക്കും പ്രിയങ്കരം. ആദ്യമൊക്കെ വിവാഹത്തിനു ശേഷമായിരുന്നു ഔട്ട്ഡോർ ഫോട്ടോഷൂട്ടുകൾ എങ്കിൽ ഇപ്പോൾ വിവാഹദിവസം എല്ലാവരോടുമായി പ്രഖ്യാപിക്കുന്ന ‘സേവ് ദി ഡേറ്റ്’ ഫോട്ടോഷൂട്ടുകളും വീഡിയോകളുമൊക്കയാണ് വൈറൽ പട്ടികയിൽ സ്ഥാനം പിടിക്കുന്നത്.
വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളിൽ പലതരത്തിലുള്ള തീമുകൾ ഇടം പിടിക്കാറുണ്ട്. മിക്കവാറും ഫോട്ടോഗ്രാഫർമാർ തന്നെയായിരിക്കും ഇത്തരം തീമുകൾ കണ്ടെത്തുന്നതും അത് യാഥാർഥ്യമാക്കുന്നതും. ഇത്തരത്തിലുള്ള വെഡ്ഡിംഗ് ഫോട്ടോഗ്രാഫി തീമുകളിൽ ഇന്ന് പ്രധാനപ്പെട്ടതാണ് ബസ്സുകൾക്കൊപ്പമുള്ള ഫോട്ടോഷൂട്ട്. ബസ് എന്നത് പൊതുവെ എല്ലാവരുടെയും ഇഷ്ടകഥാപാത്രമായതു കൊണ്ടായിരിക്കാം ഇതിനു ഫോട്ടോഗ്രാഫിയിൽ പ്രധാന സ്ഥാനം നേടിയെടുക്കുവാൻ കഴിഞ്ഞത്.
ബസ് തീമായി വരുന്ന വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഈ ട്രെൻഡിനു തുടക്കം കുറിച്ചതുമെല്ലാം കെഎസ്ആർടിസി തീമുകൾ ആയിരുന്നു. മലയാളികൾക്ക് കെഎസ്ആർടിസി എന്നു പറഞ്ഞാൽ അന്നുമിന്നും ഒരു നൊസ്റ്റാൾജിയയാണ്. ഈ നൊസ്റ്റുവിനെ കൂട്ടുപിടിച്ചാണ് അൽപ്പം വ്യത്യസ്തത നിറഞ്ഞ ഫോട്ടോഗ്രാഫി ഉഷാറാക്കുന്നതും. എന്നാൽ ഇപ്പോൾ ഈ കെഎസ്ആർടിസി കൂടാതെ പ്രൈവറ്റ് ബസ്സുകളെയും ഫോട്ടോഷൂട്ടിൽ ചിലർ ഉൾപ്പെടുത്തുന്നുണ്ട്.
ഈയിടെ പ്രൈവറ്റ് ബസ്സുകളെ തീമാക്കി വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിക്കുകയാണ് പുനലൂരുള്ള ‘DM ക്രിയേഷൻസ്’ എന്ന ഫോട്ടോഗ്രാഫി ടീമും ഉടമയായ മോനിഷ് ഡേവിഡും. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു ഇവർ തയ്യാറാക്കിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുമ്പോൾ സന്തോഷത്തോടെ ആ കഥ പറയുകയാണ് ഫോട്ടോഗ്രാഫറും സ്റ്റുഡിയോ ഉടമയുമായ മോനിഷ്.
പുനലൂർ സ്വദേശികളായ വിഷ്ണുവിന്റെയും ഷൈജിയുടെയും വിവാഹം 2019 ജൂൺ 9 നായിരുന്നു നിശ്‌ചയിച്ചത്. വിവാഹത്തിനു മുന്നോടിയായി ‘സേവ് ദി ഡേറ്റ്’ ഫോട്ടോഷൂട്ട് നടത്തുവാൻ വരനും വധുവും പ്ലാനിട്ടു. അങ്ങനെയാണ് പുനലൂരിലെ DM ക്രിയേഷനെ അവർ സമീപിക്കുന്നത്. പുനലൂർ പട്ടണം കേന്ദ്രീകരിച്ചുള്ള ഫോട്ടോഷൂട്ട് ആയിരുന്നു വരനായ വിഷ്ണുവും വധുവായ ഷൈജിയും ആഗ്രഹിച്ചത്. അങ്ങനെ ആ നിമിഷത്തിൽ ഫോട്ടോഗ്രാഫറായ മോനിഷിന്റെ മനസ്സിൽ വന്ന ഐഡിയയാണ് പുനലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവരെയെത്തിച്ചത്.
രാവിലെ 11 മണിയോടെയായിരുന്നു ബസ് സ്റ്റാൻഡിൽ അവർ ഫോട്ടോഷൂട്ടിനായി എത്തിച്ചേർന്നത്. സ്റ്റാൻഡിൽ കിടന്നിരുന്ന ബസുകളിലെ ജീവനക്കാരോട് സംഭവം അവതരിപ്പിച്ചപ്പോൾ അവർ കട്ടസപ്പോർട്ടുമായി മുന്നോട്ടു വരികയാണുണ്ടായത്. ഏതാണ്ട് ഒരു മണിക്കൂറോളം വിശ്രമസമയം ഉണ്ടായിരുന്ന ബസ് ഇവർക്ക് ഫോട്ടോഷൂട്ടിനായി ലഭിച്ചു. ഇതിനായി യാതൊരു വിധ പ്രതിഫലവും ബസ്സുകാർ ഈടാക്കിയുമില്ല.
പുനലൂർ – കുളത്തൂപ്പുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന ശലഭം എന്ന ബസ്സിലായിരുന്നു ഫോട്ടോഷൂട്ടിന്റെ ഭൂരിഭാഗവും നടത്തിയത്. ഈ സമയത്ത് ബസ് സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാർക്ക് ഇതൊരു കൗതുക കാഴ്ചയുമായി മാറി. ഫോട്ടോഷൂട്ട് എല്ലാം കഴിഞ്ഞു എഡിറ്റിങ് വർക്കുകൾക്കു ശേഷം ചിത്രങ്ങൾ DM ക്രിയേഷൻസിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായി മാറിയത്. കെഎസ്ആർടിസി ഫോട്ടോഷൂട്ടുകൾക്കൊപ്പം പ്രൈവറ്റ് ബസ് പശ്ചാത്തലമായ ഈ ഫോട്ടോഷൂട്ടും ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
തങ്ങളുടെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കുവാൻ മാത്രമാണ് വധൂവരന്മാരായ വിഷ്ണുവും ഷൈജിയും ആഗ്രഹിച്ചത്. എന്നാൽ അവ ഇത്രയ്ക്ക് വൈറലായി മാറുമെന്നു പ്രതീക്ഷിച്ചുമില്ല. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തിളങ്ങിയതോടെ ഇരുവരും ഹാപ്പിയായി. ബഹ്‌റൈനിലാണ് വരനായ വിഷ്ണു ജോലി ചെയ്യുന്നത്. വധു ഷൈജിയാകട്ടെ നാട്ടിൽ എംസിഎ വിദ്യാർത്ഥിനിയും. ജൂൺ ഒൻപതാം തീയതിയാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. എന്തായാലും വിവാഹത്തിനു മുൻപു തന്നെ ഇരുവരും താരങ്ങളായി.
Wedding photography is the photography of activities relating to weddings. It encompasses photographs of the couple before marriage (for announcements, portrait displays, or thank you cards) as well as coverage of the wedding and reception (sometimes referred to as the wedding breakfast in non-US countries). It is a major branch of commercial photography, supporting many specialists.
Indian wedding photographers need to be aware of the cultural aspects of Indian wedding photography. They need to understand the symbolism of specific religious rituals and perhaps meet with in-laws to ask whether traditional photo compositions are desired. They also need to take into account the variation in skin tones.
India has a new breed of wedding photographers who capture candid and journalistic wedding photographs. NRI (Non-resident Indian) people who come to India for marriage tend to look for Indian photographers on the web.
Indian wedding events can often take multiple days, and may take place in multiple locations. Mehendi/Sangeet can often take place at the bride’s home, whereas the wedding is held at a hotel or function hall.
Destination wedding photographers may run into challenges not typically associated with their normal weddings, ranging from location familiarity to client familiarity. Photographers may be familiar with venues if they are shooting locally; but if they travel, everything is new.