‘വാട്‍സ് ആപ്പ്’ – നിങ്ങള്‍ക്ക് അറിയുന്നതും അറിയാത്തതുമായ കുറച്ച് കാര്യങ്ങൾ..

Total
0
Shares

വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ഇന്റർനെറ്റ്‌ ബന്ധം ഉപയോഗിച്ചാണ്‌ വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. ലേഖനസന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും അവരുടെ സ്ഥാനമുൾപ്പെടെ അയയ്ക്കാനാവും എന്നതാണ് വാട്സ് ആപ്പിന്റെ മറ്റൊരു സവിശേഷത.

ഗൂഗിൾ ആൻഡ്രോയ്ഡ്, ബ്ലാക്ക്ബറി, ആപ്പിൾ, സിംബിയൻ, നൊക്കിയയുടെ ചില ഫോണുകൾ, വിൻഡോസ് ഫോൺ തുടങ്ങിയവയിൽ ഇതു പ്രവർത്തിക്കും. 2009ൽ അമേരിക്കക്കാരായ ബ്രയാൻ ആക്റ്റൺ, ജാൻ കൂം എന്നിവർ ചേർന്നാണ് വാട്സ്ആപ്പ് വികസിപ്പിച്ചത്. ഇവർ യാഹൂവിന്റെ മുൻ ജോലിക്കാർ ആയിരുന്നു.

 ഇത് പൂർണമായും സൗജന്യമാണ്. നിലവിൽ ലോകത്താകമാനം ഉള്ള ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിഞ്ഞു. ഇന്ത്യയിൽ 30കോടിയിലധികം ഉപയോക്താക്കളുണ്ട്. ഫേസ്ബുക്കും ഗൂഗിളും ചെയ്യുന്ന പോലെ ഉപഭോക്താക്കളുടെ വിവരങ്ങൾ വാട്സ് ആപ്പ് ശേഖരിക്കുന്നില്ല. സന്ദേശം അയച്ചു കഴിഞ്ഞാൽ ഉടനേ തന്നെ സെർവറിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടും. കൂടാതെ വാട്സാപ്പ് ഫ്രീ ഓഡിയോ/വീഡിയോ കാൾ കൂടി ആരംഭിച്ചിച്ചു. 2014 ഫെബ്രുവരി 19 നു ഫേസ്ബുക്ക് നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിനലൂടെ, 1,14,000 കോടി രൂപയ്ക്ക് (യു.എസ് $19 ബില്ല്യൺ) വാട്സ്ആപ്പിനെ ഏറ്റെടുത്തതായി അറിയിച്ചു.

വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും ഉപഭോക്താകളുടെ സൗകര്യാര്‍ത്ഥം മാറ്റങ്ങള്‍ വരുത്തി നമ്മുടെ പ്രീതിപിടിച്ചുപറ്റിയ ചാറ്റിംഗ് ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. കുറഞ്ഞ സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷനാണെങ്കില്‍ കൂടി വാട്ട്സാപ്പിന്‍റെ വേഗത എടുത്തു പറയേണ്ട ഒന്നാണ്. മാറ്റങ്ങളുമായി മുന്നേറുന്ന വാട്ട്സാപ്പിലെ നിങ്ങള്‍ക്ക് അറിയുന്നതും അറിയാത്തതുമായ കുറച്ച് പ്രയോജനപ്രദമായ പൊടികൈകളിലേക്കൊന്നു കണ്ണോടിക്കാം.

ബുക്ക്മാര്‍ക്ക് മെസേജ് – ഇമെയിലുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യുന്നത് പോലെ പ്രധാനപ്പെട്ട വാട്ട്സാപ്പ് മെസേജുകളും നമുക്കിനി ബുക്ക്മാര്‍ക്ക് ചെയ്യാം. സ്റ്റാര്‍ഡ് മെസേജുകള്‍ എന്ന പേരിലാവും നിങ്ങള്‍ ബുക്ക്മാര്‍ക്ക് ചെയ്ത മെസേജുകള്‍ സേവ് ആകുന്നത്.

പോപ്പ് അപ്പ് നോട്ടിഫിക്കേഷന്‍ – സ്ക്രീന്‍ അണ്‍ലോക്ക് ചെയ്യാതെതന്നെ നിങ്ങള്‍ക്ക് വാട്ട്സാപ്പ് മെസേജുകള്‍ വായിക്കാന്‍ സാധിക്കും പോപ്പ് അപ്പ് നോട്ടിഫിക്കേഷനിലൂടെ. ഇത് ആക്റ്റിവേറ്റ് ചെയ്യാന്‍ സെറ്റിങ്ങ്സ്> നോട്ടിഫിക്കേഷന്‍സ്> പോപ്പ്അപ്പ് നോട്ടിഫിക്കേഷന്‍സ് > ഒണ്‍ലി വെന്‍ സ്ക്രീന്‍ ഓഫ്.

ഇമെയില്‍ ചാറ്റ് – വാട്ട്സാപ്പ് ചാറ്റുകള്‍ മെയിലിലേക്ക് ബാക്കപ്പ് ചെയ്യാം. ഏതെങ്കിലുമൊരു ചാറ്റ് തുറന്ന് ഓപ്ഷനില്‍ മോര്‍(More) ക്ലിക്ക് ചെയ്യുക. അതിലെ ‘ഇമെയില്‍ ചാറ്റ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

വാള്‍പേപ്പര്‍ സെറ്റ് ചെയ്യാം – നിലവിലുള്ള വാട്ട്സാപ്പ് ബാക്ക്ഗ്രൗണ്ട് ബോറടിച്ചെങ്കില്‍ സ്ക്രീനിന്‍റെ വലത് ഭാഗത്ത് മുകളിലുള്ള 3ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം സെറ്റിങ്ങ്സ്> ചാറ്റ്സ് ആന്‍ഡ്‌ കോള്‍സ്> വാള്‍പേപ്പര്‍.

കോണ്‍ടാക്റ്റ്‌ ഷോര്‍ട്ട്കട്ട് – ചാറ്റിംഗ് കുറച്ചുകൂടി എളുപ്പമാക്കാന്‍ പ്രിയപ്പെട്ട കോണ്‍ടാക്റ്റ്കളിലെ ചാറ്റുകള്‍ക്ക് ഷോര്‍ട്ട്കട്ട് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. ഇതിനുവേണ്ടി കോണ്‍ടാക്റ്റില്‍ ലോങ്ങ്‌ പ്രസ്സ് ചെയ്യുക, അപ്പോള്‍ നിങ്ങള്‍ക്ക് ‘ആഡ് ചാറ്റ് ഷോര്‍ട്ട്കട്ട്’ എന്ന ഓപ്ഷന്‍ ലഭിക്കും.

മീഡിയ ഓട്ടോ ഡൗൺലോഡ് – ഇതിലൂടെ നിങ്ങള്‍ക്ക് വാട്ട്സാപ്പിലെ ഡാറ്റ ഉപയോഗം ഒരുപരിധിവരെ നിയന്ത്രിക്കാം. വൈഫൈ കണക്റ്റ് ചെയ്യുമ്പോള്‍ മാത്രം ഓട്ടോ ഡൗൺലോഡ് ചെയ്യുന്ന ഓപ്ഷന്‍ ഉപയോഗിക്കുന്നത്തിലൂടെ നിങ്ങള്‍ക്ക് മൊബൈല്‍ ഡാറ്റയുടെ ഉപയോഗം കുറയ്ക്കാം. ഇതിന് വേണ്ടി, സെറ്റിങ്ങ്സ്> ചാറ്റ്സ് ആന്‍ഡ്‌ കോള്‍സ്> മീഡിയ ഓട്ടോ ഡൗൺലോഡ്.

വാട്ട്സാപ്പ് വെബ് ആപ്പ് – ഇതിലൂടെ നിങ്ങള്‍ക്ക് വാട്ട്സാപ്പ് ഡെസ്ക്ടോപ്പിലോ/ലാപ്പ്ടോപ്പിലോ ഉപയോഗിക്കാം. ആദ്യം നിങ്ങളുടെ ലാപ്പ്ടോപ്പില്‍ web.whatsapp.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ സ്ക്രീനിലൊരു ക്യുആര്‍ കോഡ് കാണാന്‍ സാധിക്കും. മൊബൈലില്‍ വാട്ട്സാപ്പ് ആപ്പില്‍ വാട്ട്സാപ്പ്-വെബ് എന്ന ഓപ്ഷന്‍ സ്വീകരിച്ച ശേഷം ഈ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക. ഞൊടിയിടയില്‍ വാട്ട്സാപ്പ് നിങ്ങളുടെ ലാപ്പ്ടോപ്പില്‍ പ്രവര്‍ത്തിച്ച് തുടങ്ങും.

ചാറ്റ് നോട്ടിഫിക്കേഷന്‍ – ഗൂഗിള്‍ ക്രോമിലെ എക്സ്ടെന്‍ഷനായ ഡബ്ല്യു.എ.ടൂള്‍കിറ്റ്‌(WAToolkit) ഡൗൺലോഡ് ചെയ്താല്‍ നിങ്ങളുടെ വാട്ട്സാപ്പ് നോട്ടിഫിക്കേഷനുകള്‍ ലാപ്പ്ടോപ്പിലെത്തും. പക്ഷേ, മറുപടി അയക്കണമെങ്കില്‍ വാട്ട്സാപ്പ്-വെബ് കൂടിയേതീരൂ..

ഫോണ്‍ നമ്പര്‍ മാറ്റാം – സെറ്റിങ്ങ്സ്> അക്കൗണ്ട്> ചെയിഞ്ച് നമ്പര്‍ എന്ന ഓപ്ഷന്‍ സ്വീകരിച്ചാല്‍ അക്കൗണ്ട് നിലനിര്‍ത്തികൊണ്ട് നിലവിലുള്ള ഫോണ്‍ നമ്പര്‍ മാറാന്‍ സാധിക്കും.

സിമ്മില്ലാതെ വാട്ട്സാപ്പ് – വാട്ട്സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത നിങ്ങള്‍ വേറെ ഫോണിലുപയോഗിക്കുന്ന നമ്പര്‍ നല്‍ക്കുക. അതില്‍ വരുന്ന വെരിഫിക്കേഷന്‍ കോഡ് വാട്ട്സാപ്പില്‍ മാനുവലായി ടൈപ്പ് ചെയ്യുക. വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സിമ്മില്ലാതെ വാട്ട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കും.

നെറ്റുവര്‍ക്ക് ഉപയോഗം – നിങ്ങള്‍ വാട്ട്സാപ്പില്‍ എത്ര എംബി ഡാറ്റ ചിലവഴിച്ചു എന്നറിയാനാണ് ഈ ഓപ്ഷന്‍ സഹായിക്കുന്നത്. ഇതിന് വേണ്ടി, സെറ്റിങ്ങ്സ്> അക്കൗണ്ട്> നെറ്റുവര്‍ക്ക് യൂസേജ് എന്ന ഓപ്ഷന്‍ സ്വീകരിക്കുക.

ചാറ്റ് ബാക്കപ്പ് – ഈ ഓപ്ഷനിലൂടെ നിങ്ങള്‍ക്ക് വാട്ട്സാപ്പ് ചാറ്റുകള്‍ ഫോണിന്‍റെ ഇന്റേണല്‍ മെമ്മറിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധിക്കും. ആവശ്യമുള്ളപ്പോള്‍ റീസ്റ്റോര്‍ ചെയ്യാനും കഴിയും.

ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യാം- സെറ്റിങ്ങ്സ്> ചാറ്റ്സ് ആന്‍ഡ്‌ കോള്‍സ്> ചാറ്റ് ബാക്കപ്പ് എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് ചാറ്റുകളും ഒപ്പം മീഡിയ ഫയലുകളും ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും. എത്ര സമയം കൂടുമ്പോള്‍ ഓട്ടോമാറ്റിക് ബാക്കപ്പ് ചെയ്യണമെന്നും സെലക്റ്റ് ചെയ്യാന്‍ കഴിയും.

വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട – സെറ്റിങ്ങ്സ്> അക്കൗണ്ട്> പ്രൈവസി എന്ന ഓപ്ഷനില്‍ നിങ്ങള്‍ക്ക് ഇഷ്ട്ടാനുസരണം പ്രൈവസി ലോക്ക് ചെയ്യാം.

റീഡ് റെസിപ്റ്റ്സ് – റീഡ് റെസിപ്റ്റ്സ്(Read Receipts) ഓഫ് ചെയ്താല്‍ നിങ്ങള്‍ക്ക് മെസേജ് ലഭിച്ചോ/മെസേജ് വായിച്ചോയെന്ന്‍ അത് അയച്ചയാള്‍ക്ക് അറിയാന്‍ സാധിക്കില്ല. ഇതിന് വേണ്ടി, സെറ്റിങ്ങ്സ്> അക്കൗണ്ട്> പ്രൈവസി> റീഡ് റെസിപ്റ്റ്സ് ഓഫ് ചെയ്യുക.

മ്യൂട്ട് ഗ്രൂപ്പ് – ഒരു ഗ്രൂപ്പിലെ മെസേജുകള്‍ നിങ്ങള്‍ക്ക് ശല്യമാവുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആ ഗ്രൂപ്പ് മാത്രം നിശബ്ദമാക്കാന്‍ സാധിക്കും. മ്യൂട്ട് ഗ്രൂപ്പ്(Mute Group) എന്ന ഓപ്ഷന്‍ വലത് ഭാഗത്ത് മുകളിലുള്ള 3ഡോട്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കും.

ഡിലീറ്റ് അക്കൗണ്ട് – വാട്ട്സാപ്പിനോട് താല്‍ക്കാലികമായി വിടപറയാന്‍ തോന്നിയാല്‍ സെറ്റിങ്ങ്സ്> അക്കൗണ്ട്> ഡിലീറ്റ് അക്കൗണ്ട് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി.

കടപ്പാട് – Maniyettan FB Page, Mobile Apps FB Page, Wikipedia.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post