പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഷവോമി; ഒറ്റ ചാർജ്ജിൽ 120 കി.മീ; വില 31200…

Total
0
Shares

ചൈനയിലേ ബെയ്‌ജിങ്ങ്‌ ആസ്ഥാനമായ ഒരു സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ആണ് ഷവോമി ഇൻക്. സ്മാർട്ട്‌ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെ രൂപകല്പന, ഉത്പാദനം, വില്പന എന്നിവയിൽ ഏർപ്പെട്ടിരുന്ന കമ്പനിക്ക് ലോകമെമ്പാടും അഞ്ച് ശതമാനം വിപണി വിഹിതമാണുള്ളത്. ഷവോമി മി 4, മി നോട്ട്, റെഡ്‌മി നോട്ട്, മി പാഡ് തുടങ്ങിയ ഉപകരണങ്ങൾ ആണ് കമ്പനിയെ ശ്രദ്ധേയമാക്കിയത്.

2011-ൽ ആദ്യ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങിയ ശേഷം ഷവോമി ചൈനയിൽ വലിയ രീതിയിൽ വിപണി പിടിച്ചെടുത്തു. കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ലീ ജുൻ, ചൈനയിലേ ഇരുപതിമൂന്നാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. 2014-ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഷവോമി വളരെ വേഗം വികസിച്ചു. ഫ്ലിപ്കാർട്ടുമായി സഹകരിച്ചു വിപണനം ആരംഭിച്ച അവർ തുടർന്ന് ആമസോണും, സ്നാപ്ഡീലുമായി ധാരണയിൽ എത്തി. 2015 -ന്റെ ഒന്നാം പാദത്തിൽ ഷവോമി സ്വന്തമായി ഓൺലൈൻ വിപണനം ആരംഭിക്കുകയും അനുബന്ധ ഉപകരണങ്ങൾ മറ്റ് ഓൺലൈൻ സ്റ്റോറുകൾ വഴി വിൽക്കുന്നത് നിർത്തലാക്കുകയും ചെയ്തു. ആഗസ്റ്റ് 11, 2015 -ന് ഫോക്സ്കോണുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യ ഫാക്ടറി ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയിൽ ആരംഭിച്ചു.

സ്മാർട്ട്ഫോണും ആൻഡ്രോയ്ഡ് ടെലിവിഷനുമൊക്കെയായി വിപണിയിൽ തകർത്താടുന്ന ഷവോമി കമ്പനി ഇപ്പോൾ മറ്റൊരു സുപ്രധാന ചുവടുവെപ്പ് തുടങ്ങിയിരിക്കുകയാണ്. മറ്റൊന്നുമല്ല, നിരത്തുകളിൽ വിപ്ലവം തീർക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഷവോമിയുടെ പുതിയ ഉൽപ്പന്നം. ഇലക്ട്രിക് മോപ്പഡായ ടി1 ആണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന കമ്പനിയാണ് ഈ വാഹനം പുറത്തിറക്കുന്നത്.

ഹിമോ സി20, ഹിമോ വി1 തുടങ്ങിയ ഫോൾഡബിൽ ഇലക്ട്രിക് ബൈക്കിന് പിന്നാലെയായിരിക്കും പുതിയ മോപ്പഡ് എത്തുക. എന്നാല്‍ ഈ വാഹനം തുടക്കത്തില്‍ ചൈനയില്‍ മാത്രമാണ് വില്‍ക്കുന്നത്. ഇതിന് ഏകദേശം 31,188 രൂപ വിലവരും. 2019 ജൂൺ മാസത്തിലായിരിക്കും ഷവോമി ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറങ്ങുന്നത്. 14000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ അല്ലെങ്കില്‍ 120 കിലോമീറ്റര്‍ റേഞ്ച് വരെ ഇവ സഞ്ചരിക്കും. 53 കിലോഗ്രം ഭാരമുള്ള സ്‌കൂട്ടറിന് 1515 mm നീളവും 665 mm വീതിയും 1025 mm ഉയരവുമുണ്ട്. മുന്നിൽ ഫോർക്കും പിന്നിൽ കോയിൽ ഓവർ സസ്​പെൻഷനുമാണ്​ ഉപയോഗിക്കുന്നത്​. മുന്നിൽ ഡിസ്​ക്​ ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ്​ സുരക്ഷക്കായി നൽകിയിരിക്കുന്നത്​.

ചൈനയിൽ ഈ സ്‌കൂട്ടറുകൾ ഹിറ്റായാൽ പിന്നീട് ഇവ ഇന്ത്യ പോലുള്ള രാജ്യങ്ങളിലും പുറത്തിറക്കുവാനാണ് കമ്പനിയുടെ പദ്ധതി. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള ഷവോമിയ്ക്ക് ഈ ചുവടുവെയ്പ്പും വിജയകരമായി പൂർത്തിയാക്കുവാൻ സാധിക്കുമെന്നു തന്നെയാണ് ആഗോള വിപണിയിലെ വിദഗ്ദ്ധർ അനുമാനിക്കുന്നത്. എന്തായാലും ഇലക്ട്രിക് സ്‌കൂട്ടർ രംഗത്ത് ഒരു വമ്പൻ മത്സരത്തിന് ബാക്കിയുള്ള കമ്പനികൾ ഒരുങ്ങിക്കൊള്ളൂ എന്നർത്ഥം.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ, വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post