വാഹനങ്ങളുടെ മുന്‍വശത്ത് റോഡിലെ ദൃശ്യം പകര്‍ത്താന്‍ ഡാഷ്‌ബോഡിലോ വിന്‍ഡ്ഷീല്‍ഡിലോ ഉറപ്പിച്ചിട്ടുള്ള വീഡിയോ ക്യാമറാ യൂണിറ്റുകളാണ് സാധാരണയായി ‘ഡാഷ് ക്യാം’ ( Dash Cam ) അല്ലെങ്കില്‍ ‘ഡാഷ്‌ബോര്‍ഡ് ക്യാമറ’ എന്നറിയപ്പെടുന്നത്.
പകലും രാത്രിയും വിഡിയോകൾ എടുക്കാൻ കഴിയുന്ന ഈ പ്രോഡക്ട് വാങ്ങുവാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്ക് ഉപയോഗിക്കാം: https://goo.gl/dpksPn
തുടര്‍ച്ചയായി വീഡിയോ റിക്കോര്‍ഡിങ് സാധ്യമാക്കുന്ന ക്യാമറകളാണിവ. നിശ്ചിത ഇടവേളകളില്‍ റിക്കോര്‍ഡിങ്ങ് മായിച്ചുകളഞ്ഞു പുതിയ ദൃശ്യങ്ങള്‍ പിടിക്കാന്‍ പാകത്തിലും ഇത് സജ്ജമാക്കാവുന്നതാണ്. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന എന്തിനേയും പകര്‍ത്താന്‍ ഡാഷ് ക്യാം സഹായിക്കും. റോഡപകടങ്ങളില്‍ തെളിവായോ അല്ലെങ്കില്‍ അപകടം നടന്ന രീതി വ്യക്തമാക്കുന്നതിനോ ഡാഷ് ക്യാം ദൃശ്യങ്ങള്‍ ഉപയോഗിക്കാം.
മുന്‍പൊരിക്കല്‍ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ എനിക്ക് അത്യാവശ്യമായി എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് വരേണ്ടിവരികയുണ്ടായി. കോട്ടയത്ത് ചിങ്ങവനം ഭാഗത്തെത്തിയപ്പോള്‍ ഹര്‍ത്താലനുകൂലികള്‍ തടയുകയും കാറിനു മേല്‍ ശക്തിയായി ഇടിക്കുകയുമൊക്കെയുണ്ടായി. ഇതെല്ലാം അന്ന് എന്‍റെ കാറില്‍ ഉണ്ടായിരുന്ന ഡാഷ് ക്യാമറ പകര്‍ത്തിയെടുക്കുന്നുണ്ടായിരുന്നു. പോലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തപ്പോള്‍ ഈ വീഡിയോ ഒരു നിര്‍ണായക തെളിവായി മാറി. ഇപ്പോള്‍ മനസ്സിലായല്ലോ ഡാഷ് ക്യാമറ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണം. അന്ന് ഞാന്‍ ഉപയോഗിച്ചിരുന്നത് ഗോപ്രോയുടെ ക്യാമറയായിരുന്നു.
ഇപ്പോള്‍ പുതുതായി ഫോര്‍ഡ് എക്കോസ്പോര്‍ട്ട് വണ്ടിയെടുത്തപ്പോള്‍ പുതിയൊരു ഡാഷ് ക്യാമറ വാങ്ങുന്നതിനെക്കുറിച്ച് ഞാന്‍ ആലോചന തുടങ്ങി. അങ്ങനെയാണ് ഇന്നു വിപണിയില്‍ കത്തി നില്‍ക്കുന്ന ഷവോമിയുടെ മിജി ആര്‍ കാര്‍ ഡിവിആര്‍ എന്ന ഒരു മോഡലിലേക്ക് എന്‍റെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ ഇടയായത്. പിന്നെ ഞാന്‍ അധികം വൈകിച്ചില്ല. ഉടനെതന്നെ Banggood.com വഴി ഒരെണ്ണം ഓര്‍ഡര്‍ ചെയ്തു. 64 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഇതില്‍ സപ്പോര്‍ട്ട് ചെയ്യും.
വണ്ടി ഓഫാക്കുമ്പോള്‍ ഈ ക്യാമറയുടെ റെക്കോര്‍ഡിംഗ് സ്വയം നില്‍ക്കുകയില്ല. നമ്മള്‍ അതിലെ പവര്‍ ബട്ടണ്‍ പ്രെസ്സ് ചെയ്ത് പിടിച്ചാലേ ക്യാമറ ഓഫാക്കൂ. വിശദവിവരങ്ങള്‍ ഇതാ ഈ വീഡിയോയില്‍ക്കൂടി ഞാന്‍ പറഞ്ഞുതരാം… കണ്ടുനോക്കൂ…
പകലും രാത്രിയും വിഡിയോകൾ എടുക്കാൻ കഴിയുന്ന ഈ പ്രോഡക്ട് വാങ്ങുവാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്ക് ഉപയോഗിക്കാം: https://goo.gl/dpksPn