മൊബൈല്‍ ഉപയോഗിച്ച് വീഡിയോ എടുക്കുവാന്‍ ഇതാണ് ഏറ്റവും ബെസ്റ്റ്…

തായ്‌ലാന്‍ഡില്‍ പോകുന്നതിനു മുന്നേയാണ്‌ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കുലുക്കം (shake) ഇല്ലാതെ വീഡിയോ എടുക്കുവാനുള്ള സ്റ്റെബിലൈസർ തപ്പി ഞാന്‍ ഗൂഗിളില്‍ തിരഞ്ഞത്. അങ്ങനെയാണ് Zhiyun Smooth Q എന്ന മോഡലിനെക്കുറിച്ച് ഞാന്‍ അറിയാനിടയായത്‌.

സ്മാർട്ട് ഫോണുകൾക്ക് പറ്റിയ ഏറ്റവും മികച്ച സ്റ്റെബിലൈസർ ആണ് Zhiyun Smooth Q, DJI ഓസ്‌മോയെക്കാൾ വിലക്കുറവും കൂടുതൽ സമയം ബാറ്ററി ബാക്കപ്പും ഉണ്ട് ഇതിന്. സംശയങ്ങൾ തീർക്കാൻ വീഡിയോ കാണുക. തായ്ലാൻഡ് വിഡിയോകൾ പകുതിയും ഷൂട്ട് ചെയ്തത് ഇതുപയോഗിച്ചാണ്. ഞാന്‍ ഇത് വാങ്ങിയത് എറണാകുളത്തുള്ള വീ ട്രേഡേഴ്സില്‍ നിന്നുമാണ്. നിങ്ങള്‍ക്ക് ഇത് ഓണ്‍ലൈനായി ബാങ്കുഡ്.കോമിൽ നിന്നും വാങ്ങാം: https://goo.gl/wqiJbS

ബാഗില്‍ ഒതുങ്ങിക്കിടക്കുന്ന ഇത് സമ്പൂര്‍ണ കാമറ ഡോളിയുടെ സിനിമാറ്റിക് ഫലം തരും. സാഹസികതയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആക്ഷന്‍ കാമറയായി ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിന്‍റെ റബര്‍ പൊതിഞ്ഞ ഹാന്‍ഡിലില്‍ കാമറ നിയന്ത്രിക്കാനാവശ്യമായ ബട്ടണുകള്‍ എല്ലാം ഉണ്ട്. തിരിക്കാനും മറിക്കാനും ജോയ് സ്റ്റിക്കുമുണ്ട്. ഷട്ടര്‍ ബട്ടണ്‍, വീഡിയോ റെക്കോര്‍ഡിങ് ബട്ടണ്‍, പവര്‍ സ്വിച്ച്, മോഡ് ബട്ടണ്‍ എന്നിവയുണ്ട്. ട്രൈപോഡ്, കൂടുതല്‍ നീളത്തിന് എക്സ്റ്റന്‍ഷന്‍ എന്നിവ ഘടിപ്പിക്കാം.

ഏതാണ്ട് 200 ഗ്രാം ഭാരമുള്ള മൊബൈലുകള്‍ വരെ ഇതില്‍ ഘടിപ്പിക്കുവാന്‍ സാധിക്കും.  പൂര്‍ണ്ണമായും ഇത് വര്‍ക്ക് ചെയ്യണമെന്നുണ്ടെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Zhiyun Play എന്നൊരു ആപ്പ് നമ്മള്‍ മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടതായുണ്ട്. 12 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ബാക്കപ്പ് കിട്ടുമെന്ന് 100% ഉറപ്പാണ്.

നിങ്ങള്‍ വാങ്ങുന്ന മൊബൈല്‍ഫോണിനു പുറമേ ഒരു 10000 രൂപ കൂടി മുടക്കുവാന്‍ തയ്യാറായാല്‍ നിങ്ങള്‍ക്കും എന്നെപ്പോലെ വീഡിയോ ബ്ലോഗിംഗ് ഒക്കെ സ്വന്തമായി ചെയ്യുവാന്‍ സാധിക്കും… നിങ്ങള്‍ക്ക് ഇത് ഓണ്‍ലൈനായി ബാങ്കുഡ്.കോമിൽ നിന്നും വാങ്ങാം: https://goo.gl/wqiJbS